കൂലി ചോദിച്ചതിന് 16കാരിയെ വെട്ടിനുറുക്കി ബാഗിലാക്കി

ന്യൂഡല്‍ഹി: വീട്ടുജോലിക്ക് ശമ്പളം ചോദിച്ചതിന്റെ പേരില്‍ 16കാരിയെ വെട്ടിനുറുക്കി ബാഗിലാക്കി. ജാര്‍ഖണ്ഡ് സ്വദേശിനിയായ സോണി കുമാരിയെയാണ്...

കൂലി ചോദിച്ചതിന് 16കാരിയെ വെട്ടിനുറുക്കി ബാഗിലാക്കി

ന്യൂഡല്‍ഹി: വീട്ടുജോലിക്ക് ശമ്പളം ചോദിച്ചതിന്റെ പേരില്‍ 16കാരിയെ വെട്ടിനുറുക്കി ബാഗിലാക്കി. ജാര്‍ഖണ്ഡ് സ്വദേശിനിയായ സോണി കുമാരിയെയാണ് കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ പാസ്ചിം വിഹാറിലാണ് സംഭവം.

ഇടനിലക്കാരനായ മഞ്ജിത് കര്‍കേതയാണ് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സോണി ജോലി ചെയ്തിരുന്ന വീട്ടില്‍ നിന്നും സോണിയുടെ പേരില്‍ ശമ്പളം വാങ്ങിയിരുന്നത് മഞ്ജിത് ആയിരുന്നു. മഞ്ജിത് ഇത് സോണിക്ക് നല്‍കിയിരുന്നില്ല.

ഒരു വര്‍ഷത്തോളം ജോലി ചെയ്തിട്ടും ശമ്പളം കിട്ടാതിരുന്നപ്പോള്‍ പെണ്‍കുട്ടി ജോലിയുപേക്ഷിച്ച് വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. വീട്ടിലേക്ക് പോകുമ്പോള്‍ സോണി ഇയാളോട് പണം ആവശ്യപ്പെട്ടു. പണം നല്‍കാന്‍ തയ്യാറാകാതിരുന്ന മഞ്ജിത് സോണിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Story by
Read More >>