പതിനാറുകാരിക്ക് നേരെ പീഡനശ്രമം; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

Published On: 2018-07-24 06:00:00.0
പതിനാറുകാരിക്ക് നേരെ പീഡനശ്രമം; ദൃശ്യങ്ങള്‍  സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു

ഝാന്‍സി: പതിനാറുകാരയെ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഉത്തര്‍ പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം.

റോഡിലൂടെ നടന്നു പോകുന്ന പെണ്‍കുട്ടിയെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. അക്രമിസംഘത്തിലെ യുവാവ് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആറ് മിനിറ്റുള്ള വീഡിയോയില്‍ നിലത്തിരുന്ന് രക്ഷക്കായി യുവാക്കളോട് അപേക്ഷിക്കുന്നതും ഉണ്ട്. മൂന്ന് പേരാണ് അക്രമി സംഘത്തില്‍ ഉണ്ടായിരുന്നത്, അതില്‍ ാെരാള അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് അയച്ചതായും പോലീസ് അറിയിച്ചു.

Top Stories
Share it
Top