യു.പിയില്‍ ബസ് ഡിവൈഡറില്‍ തട്ടി മറിഞ്ഞു; 17 മരണം

Published On: 13 Jun 2018 3:45 AM GMT
യു.പിയില്‍ ബസ് ഡിവൈഡറില്‍ തട്ടി മറിഞ്ഞു; 17 മരണം

ലക്‌നൗ: ഉത്തര്‍ പ്രദേശിലെ മെയിന്‍പൂര്‍ ജില്ലയില്‍ ബസ്സ് ഡിവൈഡറിലിടിച്ചു മറിഞ്ഞ് 17 ആളുകള്‍ കൊല്ലപ്പെട്ടു. 35ലേറെ ആളുകള്‍ക്ക് പരിക്കേറ്റതായും ന്യൂസ് എജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നും ഫറൂക്കാബാദിലേക്ക് പോവുകയായിരുന്ന വോള്‍വോ ബസ്സ് ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ അപകടത്തില്‍ പെടുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top Stories
Share it
Top