ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചു

ന്യുഡല്‍ഹി: അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് മുതല്‍ ബാലറ്റ് സംവിധാനം തിരികെ കൊണ്ടു വരണമെന്നാവശ്യവുമായി പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ...

ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന ആവശ്യവുമായി 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചു

ന്യുഡല്‍ഹി: അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് മുതല്‍ ബാലറ്റ് സംവിധാനം തിരികെ കൊണ്ടു വരണമെന്നാവശ്യവുമായി പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ 17 പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതിന് വോട്ടിങ് യന്ത്രത്തെ പഴിചാരുന്നത് പ്രതിപക്ഷം അവസാനിപ്പിക്കണമെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ ഒ.പി റാവത്ത് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് നേതാക്കളുടെ സന്ദര്‍ശനം.

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ ബി.ജെ.പിക്കു മാത്രമാണ് പോകുന്നതെന്ന ആരോപണം ഉയര്‍ന്നിരുന്നു. ബി.ജെ.പിക്കു മാത്രം വോട്ടു കിട്ടുന്ന രീതിയില്‍ സജ്ജീകരിച്ചതാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തു വന്നിരുന്നു. എന്നാല്‍ യന്ത്രത്തിനു തകരാര്‍ സംഭവിച്ചതാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.

എന്നാല്‍ ഇതുവരെ ബി.ജെ.പി ഒരു പ്രതികരണവും നടത്തിയിട്ടില്ല. അതേസമയം ബി.ജെ.പിയുടെ സഖ്യകക്ഷിയായിരുന്ന ശിവസേനയും വോട്ടിങ് യന്ത്രത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ബാലറ്റ് പേപ്പറിലേക്ക് മാറ്റാന്‍ ബി.ജെ.പി മുന്നിട്ടിറങ്ങണമെന്നും ഇതിലൂടെ വോട്ടിങ് യന്ത്രത്തിലുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയുമെന്നും ശിവസേനയുടെ നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.

മമതാ ബാനര്‍ജിയെ കൂടാതെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സമാജ് വാദി പര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ബി.എസ്.പി നേതാവ് മായാവതി, ആം ആത്മി നേതാവ് അരവിന്ദ് കെജരിവാള്‍, തുടങ്ങിയവരാണ് വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

Story by
Read More >>