പ്രധാനമന്ത്രി മോദിയെ വധിക്കുമെന്ന ശബ്ദരേഖ വൈറലായി; പിന്നില്‍ കോയമ്പത്തൂര്‍ സ്‌ഫോടന കേസ് പ്രതി മുഹമ്മദ് റഫീഖ് എന്ന് പൊലീസ്; റഫീഖിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് 1998 സ്‌ഫോടനപരമ്പര കേസിലെ പ്രതി മുഹമ്മദ് റഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു....

പ്രധാനമന്ത്രി മോദിയെ വധിക്കുമെന്ന ശബ്ദരേഖ വൈറലായി; പിന്നില്‍ കോയമ്പത്തൂര്‍ സ്‌ഫോടന കേസ് പ്രതി മുഹമ്മദ് റഫീഖ് എന്ന് പൊലീസ്; റഫീഖിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് 1998 സ്‌ഫോടനപരമ്പര കേസിലെ പ്രതി മുഹമ്മദ് റഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ട്രാക്ടര്‍ പ്രകാശ് എന്നയാളുമായി 8 മിനുറ്റ് ദൈര്‍ഘ്യമുളള സംഭാഷണം നടത്തുകയും സംഭാഷണത്തില്‍ മോദിയെ ഇല്ലാതാക്കുമെന്ന് പറഞ്ഞുവെന്നാണ് പൊലീസ് ഭാഷ്യം. സമൂഹമാധ്യമങ്ങളില്‍ വൈറലായ ശബ്ദരേഖ റഫീഖിന്റേതെന്ന് കോയമ്പത്തൂര്‍ പൊലീസ് കണ്ടെത്തുകയായിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
'' സംഭാഷണത്തില്‍ കൂടുതല്‍ നേരവും വാഹനങ്ങള്‍ക്ക് ഫിനാന്‍സ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ പെട്ടെന്ന് തന്നെ മോദിയെ ഇല്ലാതാക്കാന്‍ നമ്മള്‍ തിരുമാനിച്ചിട്ടുണ്ടെന്ന് റഫീഖ് സംസാരിക്കുന്ന ഭാഗം പ്രത്യക്ഷപ്പെടുന്നു. 1998 ല്‍ എല്‍ കെ അദ്വാനിയെ വധിക്കാന്‍ ശ്രമിച്ചതുപ്പോലെയുളള തയ്യാറെടുപ്പുകള്‍ നടത്തിയെന്നും ശബ്ദരേഖയിലുണ്ട്.'' അന്വേഷണ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.

1998 കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ റഫീഖ് കോയമ്പത്തൂരിലെ കുനിയമ്പത്തൂരില്‍ താമസിച്ചുവരികയാണ്. മുഹമ്മദ് റഫീഖിനെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Story by
Read More >>