കഠ്‌വയിലെ പ്രതികളെ പിന്തുണച്ച ബിജെപി മന്ത്രിമാര്‍ രാജിവെച്ചു

കഠ്‌വയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ പിന്തുണച്ച 2 ബിജെപി മന്ത്രിമാര്‍ രാജിവെച്ചു. മന്ത്രിമാരായ...

കഠ്‌വയിലെ പ്രതികളെ പിന്തുണച്ച ബിജെപി മന്ത്രിമാര്‍ രാജിവെച്ചു

കഠ്‌വയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ പിന്തുണച്ച 2 ബിജെപി മന്ത്രിമാര്‍ രാജിവെച്ചു.
മന്ത്രിമാരായ ചന്ദ്രപ്രകാശ് ഗംഗ, ലാല്‍ സിംഗ് എന്നിവരാണ്‌ രാജിവെച്ചത്. കഠ്‌വ സംഭവത്തിലെ പ്രതികളെ പിന്തുണച്ച് ഹിന്ദു ഏക്ത മഞ്ച് സംഘടിപ്പിച്ച മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് ഇരുവരും സംസാരിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗതെത്തിയിരുന്നു. പ്രധാനമന്ത്രി തുടരുന്ന മൗനം അവസാനിപ്പിക്കണം. ഇന്ത്യ നിങ്ങളെ കാത്തിരിക്കുന്നു, സ്ത്രീകള്‍ക്കെതിരായ ആക്രമണത്തെ കുറിച്ചെന്തെങ്കിലും പറയണമെന്നാണ് രാഹുലിന്റെ പ്രതികരണം.

സ്ത്രീകള്‍ക്കെതിരായും കുട്ടികള്‍ക്കെതിരായും വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളെ കുറിച്ച് നിങ്ങളെന്താണ് കരുതുന്നത്. എന്ത് കൊണ്ട് കുറ്റാരോപിതരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്നും രാഹുല്‍ ചോദിച്ചു.

ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. ഇന്നലെ സംഭവത്തില്‍ സംഭവത്തില്‍ പ്രതിഷേധിച്ച് രാഹുലിന്റെ നേതൃത്വത്തില്‍ റാലി നടന്നിരുന്നു.

Story by
Read More >>