2019 ലോക്സഭ തെരഞ്ഞെടുപ്പ്: കൂടുതല്‍ സീറ്റുകളാവശ്യപ്പെട്ട് നിതീഷ് കുമാര്‍
വെബ്ഡസ്ക്: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ജനതാദള്‍ യുനൈറ്റഡ് നേതാവ് നിതീഷ് കുമാര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിനു...
വെബ്ഡസ്ക്: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ജനതാദള്‍ യുനൈറ്റഡ് നേതാവ് നിതീഷ് കുമാര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം മഹാസഖ്യം വിട്ട് എന്‍ഡിഎയില്‍ ചേക്കേറിയ ജെഡിയുവിന് വലിയ ആത്മവിശ്വാസമില്ലന്നാണ് പാര്‍ട്ടി നേതൃത്വം നല്കുന്ന സൂചന. ബിഹാറിലെ 40 സീറ്റുകളില്‍ എന്‍ഡിഎയിലെ മുഖ്യകക്ഷികളായ ബിജെപിക്ക് 22-ഉം, എല്‍ജെപിക്ക് 6-ഉം ആര്എല്എസ്പിക്ക് 3-ഉം സീറ്റുകളാണുളളത്. ഈ കക്ഷികള്‍ക്ക് നല്കിയ സീറ്റുകള്‍ പരമാവധി കുറച്ച് കൂടുതല്‍ സീറ്റുകള്‍ നേടുകയാണ് നിതീഷിന്റെ ലക്ഷ്യമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്നും ലഭ്യമാകുന്ന വിവരം.
ജൂലൈ 12-ന് നടക്കാനിരിക്കുന്ന നിതീഷ് -അമിത് ഷാ കൂടിക്കാഴ്ച്ചയില്‍ സീറ്റ് സംമ്പന്ധിച്ച ധാരണയുണ്ടാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. അതെസമയം, തന്റെ ആവശ്യം അംഗീകരിക്കാത്ത സാഹചര്യം ഉണ്ടായാല്‍ പഴയ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിലേക്ക് തിരികെ പോകാനുളള നീക്കവും ജെഡിയു ആഗ്രഹിക്കുന്നതായും അഭ്യൂഹമുണ്ട്. നിതീഷിനെ തിരികെ കൊണ്ടുവരാന്‍ ബീഹാര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ചുമതല വഹിക്കുന്ന ശക്തിസിങ് ഗോഹില്‍- എഐസിസി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് ഖാന് എന്നീ നേതാക്കള്‍ ശ്രമിക്കുന്നതായും വാര്‍ത്തയുണ്ട്.