22ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് പതാകയുയര്‍ന്നു

Published On: 18 April 2018 4:45 AM GMT
22ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് പതാകയുയര്‍ന്നു

ഹൈദരാബാദ്: സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം. തെലങ്കാനയിലെ മുഹമ്മദ് അമീന്‍ നഗറില്‍ തെലങ്കാന സമരനായികയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ മല്ലു സ്വരാജ്യം പതാകയുയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ചടങ്ങില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചുരി ആമുഖഭാഷണം നടത്തി.

സമ്മേളന നഗരിയിലെ രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി. ഇടതുപാര്‍ട്ടികളെ പ്രതിനിധീകരിച്ച് എസ് സുധാകര റെഡ്ഡി, സിപിഐ (എംഎല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജിആര്‍ ശിവശങ്കരന്‍, ആര്‍എസ്പി സെക്രട്ടറി മനോജ് ഭട്ടാചാര്യ, എസ്‌യുസിഐ (സി) നേതാവ് ആശിസ് ഭട്ടാചാര്യ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ അതിഥികളായി പങ്കെടുക്കും. അഞ്ചു ദിവസത്തെ സമ്മേളനം ഞായറാഴ്ച വൈകീട്ട് റാലിയോടെ സമാപിക്കും.


Top Stories
Share it
Top