യുപി അഭയ കേന്ദ്രത്തിലും പെണ്‍കുട്ടികള്‍ അരക്ഷിതര്‍ തന്നെ !

Published On: 2018-08-06 08:30:00.0
യുപി അഭയ കേന്ദ്രത്തിലും പെണ്‍കുട്ടികള്‍ അരക്ഷിതര്‍ തന്നെ !

ലക്‌നൗ: ബീഹാര്‍, മുസാഫിര്‍പൂരിലെ അഭയകേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതിനു പിന്നാലെ സമാനമായ സംഭവത്തില്‍ ഉത്തര്‍പ്രദേശില്‍ ഡിയോരിയയില്‍ ദമ്പതികളെ അറസ്റ്റ്‌ചെയ്തു. വിവേവന്‍സാനി മഹിള, ബാലികാ സംരക്ഷണ്‍ ഗൃഹത്തിന്റെ മേനേജര്‍ ഗിരിജാ ത്രിപാതിയേയും ഭര്‍ത്താവ് മോഹന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

മന്ദിരത്തിലെ 42 കുട്ടികളില്‍ 18 പേരെ പരിശോധന സമയത്ത് കണ്ടെത്താനായില്ല. ചോദ്യം ചെയ്യലില്‍ നടത്തിപ്പുകാര്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുവാനായില്ലെന്നും ഡിയോരിയ പൊലീസ് സൂപ്രണ്ട് റോഹന്‍ പി.കനേ പറഞ്ഞു. ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top Stories
Share it
Top