പീഡന ശ്രമം ചെറുക്കുന്നതിനിടെ പിതാവിനെ യുവതി വെട്ടിക്കൊന്നു

ആസാം: ആസാമിലെ ബിശ്വവനാഥ് ജില്ലയില്‍ പീഡന ശ്രമം ചെറുക്കുന്നതിനിടെ 71 കാരനായ പിതാവിനെ 25 വയസുള്ള യുവതി വെട്ടിക്കൊന്ന് കുടുംബാംഗങ്ങളുടെ സഹായത്തോടെ...

പീഡന ശ്രമം ചെറുക്കുന്നതിനിടെ പിതാവിനെ യുവതി വെട്ടിക്കൊന്നു

ആസാം: ആസാമിലെ ബിശ്വവനാഥ് ജില്ലയില്‍ പീഡന ശ്രമം ചെറുക്കുന്നതിനിടെ 71 കാരനായ പിതാവിനെ 25 വയസുള്ള യുവതി വെട്ടിക്കൊന്ന് കുടുംബാംഗങ്ങളുടെ സഹായത്തോടെ കുഴിച്ചു മൂടി.

മാര്‍ച്ച് മൂന്നിനാണ് കൊലപാതകത്തിനാസ്പദമായ സംഭവം നടക്കുന്നത്. രാത്രി 11 മണിയോടെ പിതാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഇതു തടഞ്ഞ തന്നെ മഴു ഉപയോഗിച്ച് ആക്രമിക്കാനൊരുങ്ങിയ പിതാവിനെ അതേ മഴുവിനാല്‍ വെട്ടുകയായിരുന്നുവെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഗൃഹനാഥനെ കാണാനില്ലെന്ന കുടുംബാങ്ങളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് കുടുംബാഗങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. വീടിനു പിന്നില്‍ കുഴിയെടുത്ത് മൃതദേഹം കുഴിച്ചിട്ടതായും അന്വേഷണ സംഘം കണ്ടെത്തി. കൊലപാതകത്തിന് യുവതിക്കെതിരെയും തെളിവുകള്‍ നശിപ്പിച്ചതിന് മാതാവിനും മുത്ത സഹോദരനും മറ്റ്‌ രണ്ട് സഹോദരിമാര്‍ക്കെതിരെയും പോലീസ് കേസെടുത്തു.

Story by
Read More >>