പിഡിപിയില്‍ അഭിപ്രായഭിന്നത രൂക്ഷം; ബിജെപിയെ പിന്തുണച്ച് മൂന്ന് എംഎല്‍എമാര്‍

വെബ്ഡസ്‌ക്: ജമ്മുകശ്മീരില്‍ ബിജെപി-പിഡിപി സഖ്യം പിരിഞ്ഞതിനെതുടര്‍ന്ന് പിഡിപിയില്‍ അഭിപ്രായഭിന്നതയെന്ന് റിപ്പോര്‍ട്ട്. പിഡിപിയിലെ മൂന്ന് പ്രമുഖ എംഎല്‍എ...

പിഡിപിയില്‍ അഭിപ്രായഭിന്നത രൂക്ഷം; ബിജെപിയെ പിന്തുണച്ച് മൂന്ന് എംഎല്‍എമാര്‍

വെബ്ഡസ്‌ക്: ജമ്മുകശ്മീരില്‍ ബിജെപി-പിഡിപി സഖ്യം പിരിഞ്ഞതിനെതുടര്‍ന്ന് പിഡിപിയില്‍ അഭിപ്രായഭിന്നതയെന്ന് റിപ്പോര്‍ട്ട്. പിഡിപിയിലെ മൂന്ന് പ്രമുഖ എംഎല്‍എ മാര്‍ ബിജെപിയുമായി സഖ്യത്തിന് നീക്കം ആരംഭിച്ചു. പിഡിപി,നാഷണല്‍ കോണ്‍ഫ്രന്‍സ് ഇതര സംവിധാനമുണ്ടാക്കി ബിജെപിയെ പിന്തുണക്കാനാണ് വിമതരുടെ നീക്കം.

89-അംഗ നിയമസഭയില്‍ ബിജെപിക്ക് 25 സീറ്റും പിഡിപിക്ക് 28 സീറ്റുകളുമാണുളളത്. കേവല ഭൂരിപക്ഷമായ 45 -ലെത്താന്‍ ഇരുപാര്‍ട്ടികള്‍ക്കും വലിയ ദൂരം പോകേണ്ടതുണ്ട്. ഒറ്റക്ക് രൂപീകരിക്കുകയെന്നത് ഇരുപാര്‍ട്ടികള്‍ക്കും സാദ്ധ്യമല്ല. ഈ സാഹചര്യത്തില്‍ പിഡിപിയില്‍ നിന്നും എംഎല്‍എ മാരെ ചാക്കിട്ട് പിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. അതിനിടയിലാണ് മൂന്ന് മുതിര്‍ന്ന അംഗങ്ങള്‍ മുന്‍ മുഫ്തിക്കെതിരെ ഗൗരവമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. മെഹബൂബ മുഫ്തിയുടെ കഴിവുകേടാണ് സഖ്യം പിളരാന്‍ കാരണമെന്നാണ് മുതിര്‍ന്ന എംഎല്‍എമാരുടെ കുറ്റപ്പെടുത്തല്‍.

മുഫ്തി മന്ത്രിസഭയിലെ മുതിര്‍ന്നംഗമായിരുന്ന ഇമ്രാന്‍ അന്‍സാരിയാണ് മുഫ്തിക്കെതിരെ ആരോപണം ആദ്യം ഉയര്‍ത്തിയത്. അദ്ദേഹത്തെ പിന്തുണച്ച് മുഹമ്മദ് അബ്ബാസ് വാനി, ആബിദ് അന്‍സാരി എന്നിവരും ഉടനെ തന്നെ രംഗത്തെത്തുകയായിരുന്നു.

''മെഹബൂബ മുഫ്തി പിഡിപിയെ പരാജയപ്പെടുത്തിയെന്നതുമാത്രമല്ല, അവരുടെ പിതാവും പാര്‍ട്ടി സ്ഥാപക നേതാവുമായ മുഫ്തി മുഹമ്മദ് സയിദിന്റെ സ്വപ്‌നങ്ങളും തകര്‍ത്തിരിക്കുകയാണ്'' വിമത നേതാവ് അന്‍സാരി പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. മുഫ്തിയുടെ കുടുംബവാഴ്ച്ചയേയും അദ്ദേഹം തുറന്ന് വിമര്‍ശിച്ചിരിക്കുകയാണ്.

ഈ പശ്ചാതലത്തില്‍ വിമതരും ബിജെപിയും ചേര്‍ന്ന് പുതിയ സംവിധാനത്തിനുളള ശ്രമം നടക്കുകയാണ്. പിഡിപിയില്‍ അഭിപ്രായഭിന്നതയുണ്ടെന്നും അത് വൈകാതെ തന്നെ പൊട്ടിപിളരുമെന്നും നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുളള നേരത്തെ ദി ഹിന്ദുവിനും നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Story by
Read More >>