അവകാശികളില്ലാതെ സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ 300 കോടി

വെബ്ഡസ്‌ക്: കേന്ദ്ര സര്‍ക്കാര്‍ കള്ളപണക്കാര്‍ക്കെതിരെ നടപടികള്‍ തുടരുമെന്ന് പറയുമ്പോഴും സ്വിസ് ബാങ്കില്‍ അവകാശികളില്ലാതെ ഇന്ത്യക്കാരുടെ 300 കോടി....

അവകാശികളില്ലാതെ സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ 300 കോടി

വെബ്ഡസ്‌ക്: കേന്ദ്ര സര്‍ക്കാര്‍ കള്ളപണക്കാര്‍ക്കെതിരെ നടപടികള്‍ തുടരുമെന്ന് പറയുമ്പോഴും സ്വിസ് ബാങ്കില്‍ അവകാശികളില്ലാതെ ഇന്ത്യക്കാരുടെ 300 കോടി. സ്വിസ് ബാങ്ക് അധികൃതര്‍ തന്നെയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ആവശ്യമായ രേഖകളുമായി എത്തിയാല്‍ അക്കൗണ്ട് ഉടമകള്‍ക്കോ,അവകാശികള്‍ക്കോ കൈമാറുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.

തുടര്‍ച്ചയായ മുന്നാം തവണയാണ് സ്വിസ് ബാങ്ക് അവകാശികളില്ലാതെ കിടക്കുന്ന അക്കൗണ്ടുകളുടെ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഈ അക്കൗണ്ടുകളുടെ കൃത്യമായ വിവരങ്ങള്‍ ബാങ്കുകളുടെ കൈവശമില്ല. ആറു ഇന്ത്യക്കാരുടെ അക്കൗണ്ടില്‍ 3 എണ്ണത്തിന്റെ വിലാസം ഇന്ത്യയിലാണ്. ഒരാള്‍ പാരീസിലും മറ്റൊരാള്‍ ലണ്ടനിലുമാണ്. ആറാമന്റെ കാര്യത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇതിനുമുമ്പ് 2015ലും സ്വിസ് ബാങ്ക് അവകാശികളില്ലാത്ത അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഇത് രാഷ്ടീയ നേതാക്കളുടെ അക്കൗണ്ടുകളാണെന്നുള്ള ആരോണങ്ങള്‍ ഉയരുന്നു.

Story by
Read More >>