14കാരിയെ നടുറോഡിലിട്ട് യുവാക്കള്‍ ആക്രമിച്ച സംഭവം; നാലുപേര്‍ അറസ്റ്റില്‍ 

Published On: 30 April 2018 10:00 AM GMT
14കാരിയെ നടുറോഡിലിട്ട് യുവാക്കള്‍ ആക്രമിച്ച സംഭവം; നാലുപേര്‍ അറസ്റ്റില്‍ 

പറ്റ്‌ന: ബിഹാറിലെ ജഹാനാബാദില്‍ 14കാരിയെ നടുറോഡിലിട്ട് ആറു യുവാക്കള്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോയില്‍ കാണുന്ന രണ്ടാളെയും വീഡിയോ ക്ലിപ് പ്രചരിപ്പിച്ച രണ്ടാളെയുമാണ് അറസ്റ്റ്് ചെയ്തത്. ബാക്കി നാലാളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശനിയാഴ്ച മുതല്‍ പ്രചരിച്ചിരുന്നു. പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറുന്നതും ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ചുറ്റും കൂടിനിന്നവര്‍ പകര്‍ത്തുകയായിരുന്നു.

അക്രമിക്കുന്ന യുവാക്കളെ പ്രതിരോധിക്കുന്ന പെണ്‍കുട്ടി കാഴ്ചക്കാരായി നിന്നവരോടും സഹായമഭ്യര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ ആരും തന്നെ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമം നടത്തിയില്ല. വീഡിയോയില്‍ കണ്ട മോട്ടോര്‍ ബൈക്കിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ ജഹാനാബാദിലുള്ളതാണെന്ന് പോലീസ് നേരത്തേ തിരിച്ചറിഞ്ഞിരുന്നു.

Top Stories
Share it
Top