കെജരിവാളിന് പിന്തുണയുമായി പിണറായി വിജയനടക്കം നാല് മുഖ്യമന്ത്രിമാ‍ർ

Published On: 16 Jun 2018 4:30 PM GMT
കെജരിവാളിന് പിന്തുണയുമായി പിണറായി വിജയനടക്കം നാല് മുഖ്യമന്ത്രിമാ‍ർ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ സമരം തുടരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് പിന്തുണയുമായി പ്രതിപക്ഷ കക്ഷികളുടെ മുഖ്യമന്ത്രിമാര്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമരസ്വാമി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു എന്നിവരാണ് സംഘത്തലുള്ളത്. ലഫ്റ്റനന്റ് ഗവര്‍ണർ കെജരിവാളിനെ കാണാനുള്ള അനുമതി നിഷേധിച്ചതോടെ മുഖ്യമന്ത്രിമാർ കെജരിവാളിന്റെ വീട്ടിലെത്തി പിന്തുണ അറിയിച്ചു.


നീ​തി ആ​യോ​ഗി​ന്‍റെ യോ​ഗ​ത്തി​ന് ഡ​ൽ​ഹി​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി​മാ​ർ കെ​ജ​രി​വാ​ളി​നെ കാ​ണാ​ൻ അ​നു​മ​തി ചോ​ദി​ച്ച​ത്. ഇ​തി​നു മു​ന്പാ​യി നാ​ലു മു​ഖ്യ​മ​ന്ത്രി​മാ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ബം​ഗാ​ളി​ലെ വൈ​രം മ​റി​ക​ട​ന്നാ​ണ് പി​ണ​റാ​യി വി​ജ​യ​നും മ​മ​താ ബാ​ന​ർ​ജി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ഡൽഹിയിലെ സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥരുടെ നി​സ​ഹ​ക​ര​ണ സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക, വീ​ട്ടു​പ​ടി​ക്ക​ൽ റേ​ഷ​ൻ എ​ത്തി​ക്കാ​നു​ള്ള പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് കെ​ജ​രി​വാ​ൾ ല​ഫ്. ഗ​വ​ർ​ണ​റു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ സ​മ​രം ആരംഭിച്ചത്. ഉപമുഖ്യമന്ത്രി മ​നീ​ഷ് സി​സോ​ദി​യ, സ​ത്യേ​ന്ദ​ർ ജ​യി​ൻ, ഗോ​പാ​ൽ റാ​യ് എ​ന്നീ മ​ന്ത്രി​മാ​രും കേ​ജ​രി​വാ​ളി​നൊ​പ്പം സമരത്തിലുണ്ട്.

Top Stories
Share it
Top