ബംഗാളിലെ നക്​സൽബാരിയിൽ നാല്​ തീവ്രവാദികൾ പിടിയിൽ

Published On: 2018-07-08 05:45:00.0
ബംഗാളിലെ നക്​സൽബാരിയിൽ നാല്​ തീവ്രവാദികൾ പിടിയിൽ

നക്​സൽബാരി: പശ്ചിമ ബംഗാൾ സിലിഗുരിയിലെ നക്​സൽ ബാരി മേഖലയിൽ നിന്ന്​ നാല്​ തീവ്രവാദികളെ അറസ്റ്റ്​ ചെയ്​തു. ക്രൈം ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്​മ​ൻെറാണ്​(സി.​ഐ.ഡി) തീവ്രവാദികളെ അറസ്റ്റ് ചെയ്തത്. നിർമൽ റോയ്​, കണ്ടർപ ദാസ്​, അധികാരി, ദിപി പ്രസാദ്​ റോയ്​ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

നിർമൽ റോയ്​ ഗ്രേറ്റർ കോക്​ബെഹർ ലിബറേഷൻ ഒാർഗനൈസേഷൻ (ജി.സി.എൽ.ഒ) എന്ന പേരിൽ പുതിയ തീവ്രവാദി സംഘടനയാരംഭിച്ചെന്നും ഇതിനെ തുടർന്നാണ്​ തങ്ങൾ ഇവരെ രഹസ്യമായി പിന്തുടർന്നതെന്നും സിലിഗുരി സി.​ഐ.ഡി പറഞ്ഞു. സായുധ സേനയുണ്ടാക്കി അതിലൂടെ ഗ്രേറ്റർ കോക്​ബെഹർ സംസ്ഥാനം സ്ഥാപിക്കലായിരുന്നു ഇവരുടെ ലക്ഷ്യമെന്നും സി.​ഐ.ഡി വ്യക്തമാക്കി.

<

>
Top Stories
Share it
Top