ഹരിയാനയില്‍ നാലുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കുത്തിക്കൊന്നു

Published On: 2 Jun 2018 2:30 PM GMT
ഹരിയാനയില്‍ നാലുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കുത്തിക്കൊന്നു

ചണ്ടീഗഢ്: ഹരിയാനയില്‍ നാലുവയസുകാരിയെ ബലാല്‍സംഗം ചെയ്ത ശേഷം കുത്തിക്കൊലപ്പെടുത്തി മൃതദേഹം പെട്ടിക്കകത്ത് ഒളിപ്പിച്ചു. പിതാവിന്റെ മധുര പലഹാരക്കടയില്‍ ജോലി ചെയ്യുന്ന 24 കാരനാണ് ക്രൂരകൃത്യം ചെയ്തത്. ന്യൂഡല്‍ഹിയില്‍ നിന്ന് 80 കിലോമീറ്റര്‍ ദൂരെ ഫരീദാബാദിലെ അസോട്ടിയില്‍ വ്യാഴാഴ്ചയാണ് സംഭവം. പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടി ബലാത്സംഗം ചെയ്യപ്പെട്ട കാര്യം പുറത്തറിഞ്ഞത്.

കടയിലെത്തിയ പെണ്‍കുട്ടിയെ വീട്ടിലാക്കാമെന്ന് പറഞ്ഞാണ് ജീവനക്കാരനായ ഭോല എന്ന വിരേന്ദര്‍ കടയില്‍ നിന്നിറങ്ങുന്നത്. വൈകുന്നേരമായിട്ടും കുട്ടി വീട്ടിലെത്താതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരടങ്ങുന്ന സംഘം ഭോലയുടെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. പെട്ടിക്കകത്ത് അടച്ച് ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.

പോക്‌സോ പ്രകാരം ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭോല വിവാഹിതനാണ്. എന്നാല്‍ രണ്ടുവര്‍ഷമായി ഭാര്യ ഇയാള്‍ക്കൊപ്പമല്ല താമസമെന്നും പോലീസ് പറഞ്ഞു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

Top Stories
Share it
Top