വെടി നിര്‍ത്തലിനിടയിലും കാശ്മീരില്‍ ആക്രമണ പരമ്പരകള്‍

Published On: 18 Jun 2018 6:00 AM GMT
വെടി നിര്‍ത്തലിനിടയിലും കാശ്മീരില്‍ ആക്രമണ പരമ്പരകള്‍

ശ്രീനഗര്‍: റംസാന്‍ പ്രമാണിച്ച് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്ന കാശ്മീരില്‍ വ്യാപക ആക്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട്. ഈമാസം 50 തീവ്രവാദി ആക്രമണങ്ങളും, 20 ഗ്രാനേഡ് ആക്രമങ്ങളും 41 കൊലപാതകങ്ങളും നടന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഈ പശ്ചാത്തലത്തിലാണ് കാശ്മീരില്‍ നടക്കുന്ന വ്യാപക ആക്രമങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏക പക്ഷീയമായി വെടിനിര്‍ത്തല്‍ പിന്‍വലിച്ചത്. കാശ്മീരില്‍ നടക്കുന്ന നിരന്തരമായ കൊലപാതങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ വെടിനിര്‍ത്തല്‍ പിന്‍വലിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തിന് കഴിയും എന്ന വിശ്വാസത്തിലാണ് കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്ത്തി.

റംസാന്‍ വെടിനിര്‍ത്തലുണ്ടായിരുന്ന മേയ് 17 മുതല്‍ ജൂണ്‍ 17 വരെ കാശ്മീര്‍ താഴ്‌വരയില്‍ 41 ആളുകള്‍ കൊല്ലപ്പെട്ടു എന്നകണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. അതേസമയം ഏപ്രില്‍ 17 മുതല്‍ മേയ് 17 വരെ 18 തീവ്രവാദി ആക്രമണങ്ങളും 50തിലേറെ അക്രമണ ശ്രമങ്ങളുമാണുണ്ടായത്.

ജൂണ്‍ 14 ന് മുതിര്‍ന്ന കശ്മീരി ജേര്‍ണലിസ്റ്റായ ഷുജാത്ത് ബുഖാരിയുടെയും അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത് അതീവ സുരക്ഷയുള്ള പ്രസ് കോളനിയിലെ താമസക്കാര്‍ക്കിടയില്‍ വലിയ അരക്ഷിതാവസ്ഥയാണുണ്ടാക്കിയത്. ആക്രമകാരികളില്‍ മുന്ന്് പേര്‍ രക്ഷപ്പെട്ടപ്പോള്‍ നാലാമന്‍ എന്നു കരുതുന്നയാള്‍ കടന്നുകളഞ്ഞത് പൊലിസുകാരന്റെ ആയുധവും കൊണ്ടാണ്.

ഏറ്റവും കൂടുതല്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടത് അതിര്‍ത്തി ജില്ലയായ കുപ്വാരയിലാണ്. ലഷ്‌കര്‍-ഇ-തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്‌ഷെ-ഇ-മുഹമ്മദ്, അല്‍ ബദര്‍ തുടങ്ങിയ തീവ്രവാദ സംഘടനകളിലെ ഭീകരര്‍ കാശ്മീരില്‍ പതിയിരിക്കുന്നതായി സൈന്യവും പൊലിസും പറഞ്ഞു. തീവ്രവാദികള്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും പാക്കിസ്ഥാന്റെ സഹായം ലഭിക്കുന്നതായി സൈന്യം ആരോപിച്ചു.

നാല് ജവാന്‍മാരടക്കം ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈക്കാലയളവില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ആഴ്ച റംസാന്‍ ആഘോഷിക്കാന്‍ വീട്ടിലെത്തിയ രാഷ്ട്രീയ റൈഫിള്‍സ് ജവാന്‍ ഔറംഗസീബിനെയും തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ഇവരെക്കൂടാതെ മൂന്ന് സിവിലിയന്മാരെയും തീവ്രവാദികള്‍ കൊലപ്പെടുത്തി.

20 ഗ്രാനേഡ് ആക്രമങ്ങളിലായി 62 സിവിലിയന്മാര്‍ക്ക് പരിക്കേറ്റു.ഒരു മാസത്തിനിടെ ഇത്രയേറെ ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നത് രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണ്. വെടി നിര്‍ത്തലിനെ തുടര്‍ന്നാണ് ഇത്രയേറെ ആക്രമണങ്ങള്‍ അരങ്ങേറിയതെന്ന് കാശ്മീര്‍ പൊലിസ് പറഞ്ഞു.Top Stories
Share it
Top