4 വര്‍ഷത്തിനകം പ്രധാനമന്ത്രി യാത്ര ചെയ്തത് 52 രാജ്യങ്ങളിലേക്ക്; ഈടാക്കിയ തുക 355 കോടി

Published On: 29 Jun 2018 7:15 AM GMT
4 വര്‍ഷത്തിനകം പ്രധാനമന്ത്രി യാത്ര ചെയ്തത് 52 രാജ്യങ്ങളിലേക്ക്; ഈടാക്കിയ തുക 355 കോടി

വെബ്ഡസ്‌ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി 48 മാസത്തിനകം 41 തവണ, 52 രാജ്യങ്ങളിലേക്ക് യാത്ര ചെയ്തതായി വെളിപ്പെടുത്തല്‍. അതിനായി ചെലവാക്കിയത് 355 കോടി രൂപ. മൊത്തം 165 ദിവസം വിദേശത്ത് തങ്ങി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിവരാവകശ പ്രകാരം ഭിമപ്പ ഗദ്ദാദ് നല്‍കിയ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ്‌ വാര്‍ത്ത പുറത്തുവിട്ടത്.

ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ എന്നീ രാജ്യങ്ങളിലേക്ക് നടത്തിയ 9 ദിവസയാത്രയിലാണ് ഏറ്റവും കൂടുതല്‍ തുക ചെലവായത്. 2015 ഏപ്രില്‍ 9 മുതല്‍ 15 വരെയായിരുന്നു ആ യാത്ര. 31,25,78,000 രൂപയാണ് ചെലവാക്കിയത്. ഏറ്റവും ചെറിയ തുക ഈടാക്കിയത് 2014-ജൂണ്‍ 15-16ന് ഭൂട്ടാനിലേക്ക് നടത്തിയ യാത്രയിലാണ്. അന്ന് ചെലവായത് 2, 45,27,465 രൂപയാണ്.

ഒരു കൗതുകത്തിന്റെ പുറത്താണ് താന്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷകള്‍ അയച്ചതെന്ന് ആര്‍ടിഐ പ്രവര്‍ത്തകന്‍ ഗദ്ദാദ് പറഞ്ഞതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌ റിപ്പോര്‍ട്ട് ചെയ്തു.


Top Stories
Share it
Top