കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് പരമേശ്വരയുടെ കേന്ദ്രത്തില്‍ റെയ്ഡ്: 4.25 കോടി കണ്ടെടുത്തു

റെയ്ഡ് രാവിലെയും തുടരുകയാണ്. മെഡിക്കൽ പ്രവേശന പരീക്ഷയിലെ കോടിക്കണക്കിനു രൂപയുടെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്നാണ് അധികൃതർ നൽകുന്ന വിവരം.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് പരമേശ്വരയുടെ കേന്ദ്രത്തില്‍ റെയ്ഡ്: 4.25 കോടി കണ്ടെടുത്തു

ബംഗളുരു: കർണാടക മുൻ ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ജി.പരമേശ്വരയുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ ആദായനികുതി വകുപ്പ് 4 കോടിയിലധികം രൂപ കണ്ടെത്തി. വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിൽ 4.25 കോടിയാണ് പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു. എൻ.ഡി.ടിവിയാണ് ഇതും സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. പരമേശ്വരയുമായി ബന്ധമുള്ള ബംഗളുരുവിലെയും തുമക്കുരുവിലെയും 30ലധികം സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്.

റെയ്ഡ് രാവിലെയും തുടരുകയാണ്. മെഡിക്കൽ പ്രവേശന പരീക്ഷയിലെ കോടിക്കണക്കിനു രൂപയുടെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയതെന്നാണ് അധികൃതർ നൽകുന്ന വിവരം. 300 ആദായ ഉദ്യോഗസ്ഥർ ചേർന്നാണ് കോൺഗ്രസ് നേതാക്കളായ പരമേശ്വര, മുൻ എം.പി ആർ.എൽ ജലപ്പ എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ തിരച്ചിൽ നടത്തിയത്. പരമേശ്വരയുടെ സഹോദരന്റെ മകൻ ആനന്ദിന്റെ വീട്, സിദ്ധാർത്ഥ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ രാവിലെ തെരച്ചിൽ നടത്തി. മുൻ മന്ത്രിയുമായി ബന്ധപ്പെട്ട ട്രസ്റ്റാണ് മെഡിക്കൽ കോളജ് നടത്തുന്നത്. പരമേശ്വരയുടെ പിതാവ് എച്ച്.എം ഗംഗാധരയ്യ 58 വർഷം മുമ്പ് സ്ഥാപിച്ചതാണ് സിദ്ധാർത്ഥ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയുഷൻ. ഇപ്പോൾ ഇത് നോക്കി നടത്തുന്നത് പരമേശ്വരയുടെ കുടുംബത്തിന്‍റെ കീഴിലുള്ള ട്രസ്റ്റാണ്. കോൺഗ്രസ് നേതാവായ ജലപ്പയുടെ മകന്‍ രാജേന്ദ്രനാണ് ആർ.എൽ ജലപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടത്തുന്നത്.

എന്നാൽ റെയ്ഡിനെ കുറിച്ച് തനിക്കറിയില്ലെന്ന് പരമേശ്വര പ്രതികരിച്ചു. അവർ എന്താണ് ചെയ്യുന്നതെന്ന് തനിക്കറിയില്ല. ഞങ്ങളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുപറ്റയിട്ടുണ്ടെങ്കിൽ അത് ശരിയാക്കുമെന്നും പരമേശ്വര പറയുകയുണ്ടായി.

Read More >>