മൂന്നുദിവസം മുഴുപട്ടിണി; ഝാര്‍ഖണ്ഡില്‍ 58 കാരി വിശന്നു മരിച്ചു

വെബ്ഡസ്‌ക്: ഝാര്‍ഖണ്ഡിലെ ഗിര്‍ദ്ധിയ ജില്ലയിലെ ധുംരി ബ്ലോക്കിലെ മാങ്ങാര്‍ഗഡ് ഗ്രാമത്തില്‍ മൂന്ന് ദിവസം പട്ടിണി കിടന്ന് 58 കാരി മരിച്ചു. സാവിത്രി...

മൂന്നുദിവസം മുഴുപട്ടിണി; ഝാര്‍ഖണ്ഡില്‍ 58 കാരി വിശന്നു മരിച്ചു

വെബ്ഡസ്‌ക്: ഝാര്‍ഖണ്ഡിലെ ഗിര്‍ദ്ധിയ ജില്ലയിലെ ധുംരി ബ്ലോക്കിലെ മാങ്ങാര്‍ഗഡ് ഗ്രാമത്തില്‍ മൂന്ന് ദിവസം പട്ടിണി കിടന്ന് 58 കാരി മരിച്ചു. സാവിത്രി ദേവിയാണ് പട്ടിണി മൂലം മരിച്ചത്. ഇവരുടെ കുടുംബത്തിന് റേഷന്‍ കാര്‍ഡില്ലായിരുന്നുവെന്നും കര്‍ഡിന് അവര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും സിവില്‍ സപ്ലൈ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഞായറാഴ്ച്ച സാവിത്രി ദേവിയുടെ ചെറിയ മകന്‍ ഹുലാസ് മഹാട്ടോ വിട്ടിലെത്തിയതോടെയാണ് സാവിത്രി ദേവി മരിച്ച വിവരം അറിയുന്നത്. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ഉദ്യേഗസ്ഥര്‍ വാര്‍ത്താഏജന്‍സിയെ അറിയിച്ചു.

'' മരണവിവരം ഞങ്ങള്‍ അറിഞ്ഞത് ഞായറാഴ്ചയാണ്‌ , ഉടനെ തന്നെ ഞങ്ങള്‍ അവരുടെ വീട് സന്ദര്‍ശിച്ചു. വീട്ടില്‍ ഭക്ഷണം ഇല്ലെന്ന് ബോദ്ധ്യപ്പെട്ടു. കുടുംബത്തിന് റേഷന്‍ കാര്‍ഡില്ലായിരുന്നു. റേഷന്‍ കാര്‍ഡിനുളള അപേക്ഷ നല്‍കിയിട്ടുണ്ടോയെന്ന് ഞങ്ങള്‍ അന്വേഷിച്ചുവരികയാണ്. അപേക്ഷ നല്‍കിയത് ശരിയായിട്ടാണോയെന്നും
ഞങ്ങള്‍ അന്വേഷിക്കുന്നുണ്ട്'' ധുംരി ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ റാഹുല്‍ ദേവിനെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

സാവിത്രി ദേവിയുടെ കുടുംബത്തിന് സര്‍ക്കാറിന്റെ മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും പരിശോധിക്കുമെന്നും രാഹുല്‍ ദേവ് പറഞ്ഞു. അതെസമയം, മരിച്ച സാവിത്രി ദേവിയുടെ മൂത്ത് മരുമകള്‍ തന്നെ വന്നുകണ്ട് റേഷന്‍ കാര്‍ഡിനുളള കാര്യങ്ങള്‍ തയ്യാറാക്കിയിരുന്നുവെന്നാണ് ഗ്രാമ മുഖ്യന്‍ പറയുന്നത്. '' സാവിത്രിയുടെ മൂത്ത മരുമകള്‍ രണ്ടുമാസം മുമ്പ് തന്നെ വന്നുകണ്ട് റേഷന്‍ കാര്‍ഡിനുവേണ്ട അപേക്ഷ പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഞാനത് പരിശോധിച്ച് ശരിപ്പെടുത്തി നല്‍കിയിട്ടുണ്ട്. അവര്‍ അത് ബ്ലോക്കില്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് എനിക്കറിയില്ല'' ചെയിന്‍പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് റാംപ്രസാദ് മെഹറ്റോ പറഞ്ഞു.

Story by
Read More >>