പശുവിന്‍റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം; പെഹ്‌ലു ഖാന്റെ മരണത്തിൽ പ്രതികളായ ആറുപേരെയും കോടതി വെറുതെ വിട്ടു

അൾവാർ: പശുക്കടത്ത് ആരോപണത്തിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട രാജസ്ഥാൻ സ്വദേശി പെഹ്‌ലുഖാന്റെ മരണത്തിൽ പ്രതികളായ ആറുപേരെയും സംശയത്തിന്റെ...

പശുവിന്‍റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം; പെഹ്‌ലു ഖാന്റെ മരണത്തിൽ പ്രതികളായ ആറുപേരെയും  കോടതി വെറുതെ വിട്ടു

അൾവാർ: പശുക്കടത്ത് ആരോപണത്തിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട രാജസ്ഥാൻ സ്വദേശി പെഹ്‌ലുഖാന്റെ മരണത്തിൽ പ്രതികളായ ആറുപേരെയും സംശയത്തിന്റെ ആനുകൂല്യത്തിൽ കോടതി വെറുതെവിട്ടു. രാജസ്ഥാനിലെ ആൾവാറിലെ വിചാരണ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്.

2017 ഏപ്രിൽ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ക്ഷീരകർഷകനായ പെഹ്ലു ഖാനും മകനും ആൾവാറിൽവെച്ച് അകാലിച്ചന്തയിൽനിന്നും പശുക്കളെ വാങ്ങി സ്വന്തം ഫാമിലേക്ക് പോകുമ്പോളായിരുന്നു ഗോസംരക്ഷകരുടെ ആക്രമണത്തിനിരയായത്.അതി ക്രൂരമായ മർദ്ദനത്തെ തുടർന്ന് മൂന്നു ദിവസം ആശുപത്രിയിൽ കിടന്നതിനു ശേഷമാണ് പെഹ്‌ലു ഖാൻ മരിച്ചത്. ഇതിനിടെ പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ ഗോരക്ഷകരായ എട്ടുപേർക്കെതിരെയും കാലിക്കടത്തിനു പെഹ്‌ലു ഖാന്റെ രണ്ടു മക്കൾക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നത്. മർദ്ദിച്ചവരിൽ ആറുപേരും കുറ്റക്കാരല്ലെന്ന് അന്നു തന്നെ പൊലീസ് പറഞ്ഞിരുന്നു. രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു.

ഖാനെ ഗോരക്ഷകർ നിലത്തിട്ടു അക്രമിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ ഈ വീഡിയോ തെളിവുകൾ കേസിൽ പര്യാപ്തമല്ലെന്ന് കോടതി വ്യക്തമാക്കി.

Read More >>