ഇന്‍ഡോറില്‍ എട്ടുമാസം പ്രായമുളള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന നിലയില്‍ കണ്ടെത്തി

ഇന്‍ഡോര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമ പരമ്പര അവസാനിക്കുന്നില്ല. രാജ്യത്തെ നടുക്കികൊണ്ട് എട്ടുമാസം പ്രായമുള്ള...

ഇന്‍ഡോറില്‍ എട്ടുമാസം പ്രായമുളള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന നിലയില്‍ കണ്ടെത്തി

ഇന്‍ഡോര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമ പരമ്പര അവസാനിക്കുന്നില്ല. രാജ്യത്തെ നടുക്കികൊണ്ട് എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഇന്‍ഡോറിലെ വാണിജ്യസ്ഥാപനത്തിന്റെ ബേസ്മെന്റിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലും തലയിലും മുറിവേറ്റിട്ടുണ്ടെന്ന് ഇന്‍ഡോര്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ എച്ച്.സി മിശ്ര പറഞ്ഞു. ഇന്‍ഡോറില്‍ രാജ്വാഡ കോട്ടക്ക് സമീപമുള്ള തെരുവില്‍ രക്ഷിതാക്കള്‍ക്ക് സമീപം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടികൊണ്ട് പോയി 50മീറ്റര്‍ അകലെയുള്ള കടയുടെ ബേസ്മെന്റില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ ബലൂണ്‍ വില്‍പനക്കാരാണ്. അതേ തെരുവില്‍ അന്തിയുറങ്ങിയിരുന്ന 21 കാരന്‍ സുനില്‍ ഭീലാണ് രക്ഷിതാക്കള്‍ ഉറങ്ങിയ സമയത്ത് കുട്ടിയെ കടത്തികൊണ്ട് പോയത്.

കൊലയാളിയുടെ ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ 4.40 ഓടെ പെണ്‍കുട്ടിയെ തോളിലിട്ട്് പ്രതി തെരുവിലൂടെ നടന്നുനീങ്ങുന്ന ദൃശ്യം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കടയുടമ ബേസ്മെന്റിലെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. പ്രതി കുട്ടിയെ തറയിലേക്കെറിഞ്ഞതാവാ തലക്കേറ്റ് മുറിവിന്റെ കാരണമെന്നും വൈകാതെ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും മിശ്ര പറഞ്ഞു. കഠ്്വ, ഉന്നാവോ സംഭവങ്ങളെ തുടര്‍ന്ന് രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് ഈ സംഭവം.

Story by
Read More >>