ശുചിത്വത്തിനായി 87കാരിയുടെ ഒറ്റയാള്‍ പരിശ്രമം

ഉദംപൂര്‍: പൊതു ഇടങ്ങളിലെ മലമൂത്ര വിസര്‍ജനം എങ്ങനെ ബാധിക്കുന്നു എന്നത് സംബന്ധിച്ച ജമ്മുകാശ്മീരിലെ ഉദംപൂര്‍ ജില്ലാ ഭരണകൂടം ഒരു ബോധവല്‍ക്കരണ ക്ലാസ്...

ശുചിത്വത്തിനായി 87കാരിയുടെ ഒറ്റയാള്‍ പരിശ്രമം

ഉദംപൂര്‍: പൊതു ഇടങ്ങളിലെ മലമൂത്ര വിസര്‍ജനം എങ്ങനെ ബാധിക്കുന്നു എന്നത് സംബന്ധിച്ച ജമ്മുകാശ്മീരിലെ ഉദംപൂര്‍
ജില്ലാ ഭരണകൂടം ഒരു ബോധവല്‍ക്കരണ ക്ലാസ് നടത്തി. ക്ലാസില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് 87കാരി രാഖി വീട്ടില്‍ സ്വന്തമായി കക്കൂസ് നിര്‍മാണത്തിലാണ്. സഹായത്തിനാരുമില്ലാതെ ഒറ്റയ്ക്ക് തന്നെയാണ് നിര്‍മ്മാണം.

മകന്‍ മണ്ണ് കുഴച്ചു നല്‍കി. തുടര്‍ന്ന് കട്ടവെയ്ക്കുന്നതും മേസ്തിരി പണിയും എല്ലാം മുത്തശ്ശി തന്നെയാണ ചെയ്യുന്നത്. എഴ് ദിവസത്തിനുള്ളില്‍ പണി പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് രാഖി.

''എല്ലാവരും ശൗചാലയം ഉപയോഗിക്കണമെന്നാണ് എന്റെ ആഗ്രഹം. കക്കൂസ് പണിയാനുള്ള പണമില്ലാതതിനാല്‍ സ്വയം ചെയ്യാന്‍ തീരുമാനിച്ചു''- രാഖി പറഞ്ഞു. സംഭവം അറിഞ്ഞ ഉദംപൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പണി പൂര്‍ത്തീകരിക്കാനുള്ള സഹായം വാഗ്ദാനം ചെയ്തു. അവരുടെ ഉത്സാഹത്തെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Story by
Read More >>