കെജരിവാളിന് തിരിച്ചടി;ഡല്‍ഹി സര്‍ക്കാറിന്റെ ഒന്‍പത് ഉപദേശകരെ ലഫ്റ്റനന്റ് ഗവര്‍ണര്‍ പുറത്താക്കി

Published On: 2018-04-17 14:15:00.0
കെജരിവാളിന് തിരിച്ചടി;ഡല്‍ഹി സര്‍ക്കാറിന്റെ ഒന്‍പത് ഉപദേശകരെ ലഫ്റ്റനന്റ് ഗവര്‍ണര്‍ പുറത്താക്കി

ന്യൂഡല്‍ഹി:ഉപമുഖ്യമന്ത്രി മാനിഷ് സിസോദിയയുടെ ഉപദേശകനെയടക്കം ഡല്‍ഹി സര്‍ക്കാറിന്റെ ഒന്‍പത് ഉപദേശകരെ ലഫറ്റനന്റ് ഗവര്‍ണര്‍ അനില്‍ ബാലാജി പുറത്താക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരണമാണ് ഈ നടപടി.

2015 ലാണ് മന്ത്രിമാരെ സഹായിക്കാനായി ഒന്‍പത് ഉപദേശകരെ നിയമിക്കുന്നത്. നിയമനത്തിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെയാണ് ഇവരെ നിയമിച്ചതെന്നും ചൂണ്ടി കാണിച്ചാണ് ഉപദേശകരെ പുറത്താക്കിയത്.

സിസോറയുടെ മീഡിയ ഉപദേശകരായ അരുണോദയ് പ്രകാശ്, അമര്‍ ദീപ് തിവാരി എന്നിവര്‍ പാര്‍ട്ടിയുടെ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചിരുന്നവരായിരുന്നു. മാസം ഒരു രൂപ നിരക്കിലാണ് ഇവര്‍ ജോലിയെടുത്തിരുന്നത്. ധനം, വൈദ്യുതി, ആഭ്യന്തരം, വ്യവസായം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉപദേശകരും പുറത്തായി. രാഷ്ടിയ പകപോക്കാലാണിതെന്ന് എഎപി ആരോപിച്ചു.

Top Stories
Share it
Top