വിവര സംരക്ഷണ നിയമം: ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്‍ കരട് സമര്‍പ്പിച്ചു

Published On: 2018-07-28 04:45:00.0
വിവര സംരക്ഷണ നിയമം: ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്‍ കരട് സമര്‍പ്പിച്ചു

വെബ്ഡസ്‌ക്: പൗര-പൗരന് പ്രാധാന്യം നല്‍കികൊണ്ടുളള വിവരസംരക്ഷണ നിയമം ഉണ്ടാക്കുന്നതിനായി വിവര സംരക്ഷണ ബില്ലിന്റെ കരട് രൂപം ജസ്റ്റിസ് ശ്രികൃഷ്ണ കമ്മിറ്റി വെളളിയാഴ്ച സര്‍ക്കാറിന് സമര്‍പ്പിച്ചു. ആധാര്‍, ആര്‍ടിഐ എന്നിവയുള്‍പ്പടെ 50 നിയമങ്ങള്‍ ഭേദഗതി ചെയ്യാനുളള നിര്‍ദ്ദേശം ബില്ലിലുണ്ടെന്ന് ദി ഇന്ത്യന്‍ എക്‌സപ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്ന് ഫലപ്രദമായ സംവിധാനത്തിന് കരടില്‍ വ്യവസ്ഥയുണ്ട്.

സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബിഎന്‍ ശ്രീകൃഷ്ണയുടെ നേതൃത്വത്തില്‍ ഒരു സംഘം ഒരു വര്‍ഷം പഠിച്ചതിനു ശേഷമാണ് കരടിന് രൂപം നല്‍കിയത്. ആധാര്‍ വിവര ചോര്‍ച്ചയുമായി ബന്ധപ്പെട്ട സംശയം ഉയര്‍ത്തുന്ന നിരവധി ഹരജികള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹരജികളില്‍ വിധി പറയുന്നത് പരമോന്നത നീതിപീഠം മാറ്റിവെയ്ക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് ശ്രീകൃഷ്ണയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചത്. കരടിലെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചുകൊണ്ട് ലോകത്തിന് മാതൃകയാക്കാവുന്ന ഡാറ്റസംരക്ഷണ നിയമം ഉണ്ടാക്കാനാകുമെന്ന് കേന്ദ്ര നിയമ -ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

''ഇത് ചരിത്രപരമായ നിയമം ആണ്. പാര്‍ലമെന്റിന്റെ അംഗീകാരം വേണം. ലോകത്തിന് മാതൃകയായ നിയമം ആയിരിക്കുമത്. സുരക്ഷ, സ്വകാര്യത, പുതുമ തുടങ്ങിയവ അതിനുവേണം'' മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.''

മൂന്നു മാനങ്ങളാണ് കരടിനുളളതെന്ന് കരട് സമര്‍പ്പിച്ച ശേഷം ജസ്റ്റിസ് ശ്രീകൃഷ്ണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. '' പൗരന്‍ ഏറ്റവും മുകള്‍ത്തട്ടില്‍ വരണം. എന്തുവില കൊടുത്തും പൗര താല്‍പ്പര്യം സംരക്ഷിക്കണം. അതെസമയം, രാഷ്ട്രത്തിന് ചില ഉത്തരാവദിത്തവും വേണം, അവസാനമായി വ്യാപാര-വ്യാവസായിക താല്‍പര്യമായിരിക്കരുത് സംരക്ഷണം''

'' ഷൂ വാങ്ങുന്നതുപോലെയാണ് ഇത്‌. ആദ്യം ചേരില്ല, പിന്നെ, പിന്നെ അത് പാകമാകും.'' 2017 ജൂലൈ 31 നാണ് 10 അംഗ സമിതിയെ കരടുണ്ടാക്കാനായി നിയമിച്ചത്.

Top Stories
Share it
Top