ആധാര്‍ വിവരങ്ങള്‍ പോലീസിന് കൈമാറാനൊരുങ്ങി കേന്ദ്രം; കുറ്റകൃത്യം തടയാനെന്ന് വിശദീകരണം

Published On: 2018-06-22 05:00:00.0
ആധാര്‍ വിവരങ്ങള്‍ പോലീസിന് കൈമാറാനൊരുങ്ങി കേന്ദ്രം; കുറ്റകൃത്യം തടയാനെന്ന് വിശദീകരണം

ന്യൂഡല്‍ഹി: : കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പിടിക്കാനും തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായും ആധാര്‍ വിവരങ്ങള്‍ പോലീസിന് കൈമാറുന്ന കാര്യം പരിഗണനയിലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് അഹീര്‍. ഇക്കാര്യം മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കൂടെ ജയില്‍ നിയമം ഭേദഗതി ചെയ്യുന്ന കാര്യവും ചര്‍ച്ചചെയ്യും. കുറ്റകൃത്യം തെളിയിക്കാന്‍ കഴിയുന്ന സാങ്കേതിക തെളിവാണ് വിരലടയാളം. വിരലടയാള ബാങ്ക് നവീന സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇത്തരം വിവരങ്ങള്‍ പോലീസിന് കൈമറുന്നതോടെ കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കാനും കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ എത്തിക്കാനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top Stories
Share it
Top