ആധാറും പാനും ബന്ധിപ്പിക്കുന്നത് അടുത്ത വര്‍ഷത്തേക്ക് നീട്ടി

Published On: 1 July 2018 5:45 AM GMT
ആധാറും പാനും ബന്ധിപ്പിക്കുന്നത് അടുത്ത വര്‍ഷത്തേക്ക് നീട്ടി

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയം വീണ്ടും കേന്ദ്രസര്‍ക്കാര്‍ നീട്ടി. അടുത്ത വര്‍ഷം മാര്‍ച്ച് 31ലേക്കാണ് നീട്ടിയത്. ഇന്നലെയായിരുന്നു സമയപരിധി അവസാനിക്കേണ്ടിയിരുന്നത്.

ആധാര്‍ ബന്ധിപ്പിക്കാനുള്ള സമയത്തിന്റെ അവസാന മണിക്കൂറുകളില്‍ അര്‍ധരാത്രിയോടുകൂടിയാണ് സമയം നീട്ടി നല്‍കികൊണ്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് ഉത്തരവിറക്കിയത്. 2019 മാര്‍ച്ച് 31 വരെയാണ് സമയം പുതുക്കി നല്‍കിയത്. അഞ്ചാം തവണയാണ് അവസാന തീയതി നീട്ടുന്നത്.

Top Stories
Share it
Top