രാജസ്ഥാനില്‍ ആംആദ്മി പാര്‍ട്ടിയും ഇടതുപക്ഷവും സഖ്യത്തില്‍; കര്‍ഷക പോരാട്ടങ്ങള്‍ തുണക്കുമെന്ന വിശ്വാസത്തില്‍ ഇടതുപക്ഷം

Published On: 2018-04-11 10:00:00.0
രാജസ്ഥാനില്‍ ആംആദ്മി പാര്‍ട്ടിയും ഇടതുപക്ഷവും സഖ്യത്തില്‍; കര്‍ഷക പോരാട്ടങ്ങള്‍ തുണക്കുമെന്ന വിശ്വാസത്തില്‍ ഇടതുപക്ഷം

വരുന്ന രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ മൂന്നാം മുന്നണി രൂപീകരിക്കാന്‍ തീരുമാനിച്ച് ആംആദ്മി പാര്‍ട്ടിയും ഇടതുപക്ഷവും. സഖ്യത്തെ സംബന്ധിച്ച് നാലോളം കൂടിക്കാഴ്ചകള്‍ നടന്നെന്ന് ആംആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പറഞ്ഞതായി ഐഎഎന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

200ഓളം സീറ്റുകളില്‍ ആംആദ്മി പാര്‍ട്ടിയും 20-25 സീറ്റുകളില്‍ ഇടതുപക്ഷവും മത്സരിക്കും. ഗ്രാമീണജനതയും കര്‍ഷകരും നേരിടുന്ന പ്രശ്‌നങ്ങളായിരിക്കും മുന്നണി തെരഞ്ഞെടുപ്പില്‍ ഉന്നയിക്കുക എന്ന് ആംആദ്മി പാര്‍ട്ടി നേതാവ് പറഞ്ഞു.

സ്വതന്ത്ര എംഎല്‍എമാരെയും പ്രാദേശിക പാര്‍ട്ടികളെയും സഖ്യത്തില്‍ കൊണ്ട് വരുവാന്‍ ശ്രമിക്കും. നേരത്തെ രാജസ്ഥാന്റെ ചുമതലയുണ്ടായിരുന്ന ആംആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസിനെ മാറ്റിയിരുന്നു. ഇപ്പോള്‍ ദേശീയ ഖജാന്‍ജി ദീപക് ബാജ്‌പേയിക്കാണ് ചുമതല.


Top Stories
Share it
Top