സുപ്രീം കോടതി വിധിക്ക് ശേഷവും ഡൽഹി സർക്കാറി​ൻെറ ഉത്തരവ്​ തള്ളി ഉദ്യോഗസ്​ഥർ

Published On: 2018-07-05 06:30:00.0
സുപ്രീം കോടതി വിധിക്ക് ശേഷവും ഡൽഹി സർക്കാറി​ൻെറ ഉത്തരവ്​ തള്ളി ഉദ്യോഗസ്​ഥർ

ന്യൂഡൽഹി: തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനാണ്​ അധികാരമെന്ന്​ സുപ്രീം കോടതി വിധി വന്ന്​ മണിക്കൂറുകൾക്കുള്ളിൽ ഡൽഹി സർക്കാറി​​ൻെറ സ്ഥലംമാറ്റ ഉത്തരവ്​ നിരസിച്ച്​ ഉദ്യോഗസ്​ഥർ. ഉദ്യോഗസ്​ഥരെ സ്​ഥലം മാറ്റുന്നതിനുള്ള അധികാരം സർക്കാറിനാണെന്ന്​ വ്യക്​തമാക്കി ഡൽഹി സർക്കാർ നൽകിയ സ്​ഥലം മാറ്റ ഉത്തരവാണ്​ സേവന വിഭാഗം നിരസിച്ചത്​.

സേവന വിഭാഗത്തിന്റെ ചുമതല ഇപ്പോഴും ലെഫ്. ഗവര്‍ണര്‍ക്ക് തന്നെയാണെന്നും ഡല്‍ഹി സര്‍ക്കാറിന് ഇതില്‍ ഇടപെടാനാകില്ലെന്നുമാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിലപാട്. 2015 ല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം പ്രസ്തുത വിഭാഗത്തിന്റെ നിയന്ത്രണം ഗവര്‍ണര്‍ക്കുതന്നെയാണെന്നും സുപ്രീം കോടതി ഇതില്‍ ഭേദഗതി വരുത്തിയിട്ടില്ലെന്നും മുതര്‍ന്ന ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

സേവനവകുപ്പിന് നല്‍കിയ ഉത്തരവ് ഉദ്യോഗസ്ഥര്‍ പാലിക്കാത്തത് നിയമപരമായി തെറ്റാണെന്ന് ഡെപ്യുട്ടി ചീഫ് മിനിസ്റ്റര്‍ മനീഷ് സിസോഡിയ പ്രതികരിച്ചു. ഉത്തരവ്​ നിരസിച്ചതിനെ തുടർന്ന്​ സുപ്രീം കോടതിയെ സമീപിക്കുമെന്ന്​ ആം ആദ്​മി പാർട്ടി പറഞ്ഞു. കേന്ദ്ര സർക്കാറിനെതിരെ കോടതിയലക്ഷ്യത്തിന്​ കേസ്​ നൽകുമെന്നും എ.എ.പി അറിയിച്ചു. ഭൂമി, പൊലീസ്​, പൊതു ഉത്തരവുകൾ എന്നിവ മാ​ത്രമേ കേന്ദ്രത്തിനു കീഴിൽ വരികയുള്ളൂവെന്നും മറ്റെല്ലാം സംസ്​ഥാന സർക്കാറി​​ൻെറ കീഴിലാണെന്ന്​ കഴിഞ്ഞ ദിവസത്തെ വിധിയിൽ സുപ്രീം കോടതി വ്യക്​തമാക്കിയതാണെന്നും എ.എ.പി ​പറയുന്നു.

Top Stories
Share it
Top