ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നു

Published On: 2018-06-17 10:30:00.0
ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ വീട്ടില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നടത്തുന്ന സമരം തെരുവിലേക്ക് നീങ്ങുന്നു. സമരം ഏറ്റെടുത്ത ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയാണ്. സമരത്തിന് സി.പി.എം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് . സി.പി.എം പ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. നേരത്തെ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

എ.എ.പിയുടെ മാര്‍ച്ചിന്റെ അടിസ്ഥാനത്തില്‍ മെട്രോയുടെ അഞ്ച് സ്‌റ്റേഷനുകള്‍ ഡല്‍ഹി പൊലീസ് അടച്ചു. ലോക് കല്യാണ്‍ മാര്‍ഗ്, പട്ടേല്‍ ചൗക്ക്, സെന്റര്‍ സെക്രട്ടേറിയേറ്റ്, ഉദ്യോഗ് ഭവന്‍, ജന്‍പഥ് എന്നി സ്റ്റേഷനുകളാണ് അടച്ചത്. മാര്‍ച്ചിന് ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ സമാധാനപരമായ രീതിയില്‍ മാര്‍ച്ച് നടത്തുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.

ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണ സമരം അവസാനിപ്പിക്കുക, വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അരവിന്ദ് കെജരിവാള്‍ ലഫ്. ഗവര്‍ണറുടെ വീട്ടില്‍ സമരം ചെയ്യുന്നത്.

കെജരിവാളിന്റെ സമരത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ നാല് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമരസ്വാമി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബുനായിഡു എന്നിവരാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.

Top Stories
Share it
Top