ആ അപകട നിമിഷത്തെപ്പറ്റി...,

Published On: 29 July 2018 4:45 AM GMT
ആ അപകട നിമിഷത്തെപ്പറ്റി...,

മുംബൈ: തന്റെ സഹപ്രവര്‍ത്തകര്‍ വിനോദയാത്രക്കിടെ അപകടത്തില്‍പ്പെട്ടതിന്റെ ഞെട്ടല്‍ പ്രവീണ്‍ രണ്‍ദിവെക്ക് ഇതുവരെ മറിയിട്ടില്ല. ചില അസൗകര്യങ്ങള്‍കൊണ്ട് അദ്ദേഹത്തിന് ആ യാത്രയുടെ ഭാഗമാകാനായില്ല. എന്നാലും അദ്ദേഹം തങ്ങളുടെ വാട്‌സപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങളും ചിത്രങ്ങളും പരിശോധിച്ചു കൊണ്ടിരുന്നു. ഒന്‍പതു മണി വരെ നിരവധി മെസേജുകള്‍ ചിത്രങ്ങളും ഈ ഗ്രൂപ്പിലൂടെ വന്നു കൊണ്ടേയിരുന്നു. എന്നാല്‍ 12.30ഒാടെ ഗ്രൂപ്പ് നിശബ്ദമായി. ഇതോടെ അപകടം മണത്തെന്ന് പ്രവീണ്‍ രണ്‍ദിവെ പറയുന്നു. 40പേരായിരുന്നു ആദ്യം പോവാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബസ് ചെറുതായതും സഹപ്രവര്‍ത്തകരുടെ അസൗകര്യവും കാരണം 34 പേരിലേക്ക് ചുരുക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു

അവധിദിനമായ ഇന്നലെ രാവിലെയായിരുന്നു ദാപോളി കാര്‍ഷിക സര്‍വകലാശാലയിലെ ജീവനക്കാര്‍ മഹാബലേശ്വറിലേക്ക് പുറപ്പെട്ടത്. 34 പേരടങ്ങുന്ന സംഘമായിരുന്നു യാത്രയിലുണ്ടായിരുന്നത്. മുംബൈ-ഗോവ പാതയില്‍ പൊലഡ്പൂരിനു സമീപം അംബിനാലിയിലെ മലയിടുക്കിലേക്ക് ബസ് മറിഞ്ഞതാണ് അപകടമുണ്ടായത്. താഴോട്ടുപതിക്കുന്നതിനിടെ മരത്തിലെവിടെയോ മുറുകെപ്പിടിച്ച പ്രകാശ് സാവന്ത് മാത്രമാണ് അപകടത്തില്‍നിന്നും രക്ഷപ്പെട്ടത്.

അപകടത്തെക്കുറിച്ച് പ്രകാശ് സാവന്ത് പറയുന്നതിങ്ങനെ.,ശബ്ദത്തോടെ വാഹനം മറിയുമ്പോഴും എന്താണ് നടക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല. തപ്പിപ്പിടിച്ച് മുകളിലേക്ക് കയറിവന്ന് ആരോ ഒരാള്‍ നല്‍കിയ ഫോണുപയോഗിച്ച് പൊലീസിനെയും യൂനിവേഴ്‌സിറ്റിയിലും വിവരം അറിയിക്കുകയായിരുന്നു.

Top Stories
Share it
Top