കോഴിക്കോട് ബസ് കാറിനു മുകളിലേക്ക് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്

Published On: 2018-04-22 14:30:00.0
കോഴിക്കോട് ബസ് കാറിനു മുകളിലേക്ക് മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: തൊണ്ടയാട് ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. കോഴിക്കോട്ടേക്ക് വരികയായിരുന്ന സിറ്റി ബസാണ് അപകടത്തില്‍പ്പെട്ടത്.

ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Top Stories
Share it
Top