സല്‍മാന്‍ ഖാന്‍ വിദേശയാത്രകള്‍ക്ക് അനുമതി തേടണം; ജോധ്പൂര്‍ കോടതി

Published On: 2018-08-04 12:00:00.0
സല്‍മാന്‍ ഖാന്‍ വിദേശയാത്രകള്‍ക്ക് അനുമതി തേടണം; ജോധ്പൂര്‍ കോടതി

ജോധ്പൂര്‍: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് വിദേശത്തേക്ക് പറക്കണമെങ്കില്‍ കോടതിയുടെ അനുമതി വേണം. യാത്രാ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് സല്‍മാന്‍ ഖാന്‍ ജോധ്പൂര്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. ഇനി എല്ലാ വിദേശയാത്രകള്‍ക്കും കോടതിയുടെ അനുമതി വേണം. അതേസമയം ജാമ്യഹര്‍ജി കോടതി അംഗീകരിച്ചിട്ടുണ്ട്.

സല്‍മാന്‍ ഖാന്‍ എപ്രില്‍ ഏഴിനായിരുന്നു ജയിലിലായത്. 1998ല്‍ രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ കണ്‍കാണി വില്ലേജില്‍ രണ്ട് മാനുകളെ കൊലപ്പെടുത്തിയതിനായിരുന്നു അറസ്റ്റിലായത്. ഹം സാത്ത് സാത്ത് ഹയ്ന്‍ എന്ന അദ്ദേഹത്തിന്റെ സിനിമാ ഷൂട്ടിങിനിടെയായിരുന്നു സംഭവം. അഞ്ച് വര്‍ഷം തടവിനാണ് അദ്ദേഹത്തെ ശിക്ഷിച്ചിരിക്കുന്നത്.

Top Stories
Share it
Top