ആന്ധ്രപ്രദേശ് ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റ് നിന്നു 1.3 ലക്ഷം പേരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി

വിജയവാഡ:സൈബര്‍ സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യ്ത് ഒരു ദിവസം പിന്നിട്ടപ്പോള്‍ തന്നെ 1.3 ലക്ഷം പേരുടെ ആധാര്‍,ജാതി,മത വിവരങ്ങള്‍...

ആന്ധ്രപ്രദേശ് ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റ് നിന്നു 1.3 ലക്ഷം പേരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തി

വിജയവാഡ:സൈബര്‍ സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യ്ത് ഒരു ദിവസം പിന്നിട്ടപ്പോള്‍ തന്നെ 1.3 ലക്ഷം പേരുടെ ആധാര്‍,ജാതി,മത വിവരങ്ങള്‍ ഗവണ്‍മെന്റ് വെബ്‌സൈറ്റില്‍ നിന്നും ചോര്‍ത്തി. സുരക്ഷ ശാസ്ത്രജ്ഞനായ കോഡലി ശ്രീനിവാസനാണ് ഗവണ്‍മെന്റിന്റെ ഈ പ്രവര്‍ത്തി വെളിച്ചത് കൊണ്ട് വന്നത്. ഭവന പദ്ധതികളില്‍ ഗുണഭോക്താക്കളായ 1.3 ലക്ഷം പേരുടെ വിവരങ്ങളാണ് ഇത് വഴി ചോര്‍ന്നത്. മുമ്പ് ഗവണ്‍മെന്റ് എന്‍.ആര്‍.ഇ.ജി.എസ് തൊഴിലാളികളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന വിവരം ശ്രീനിവാസനാണ് പുറത്ത് കൊണ്ട് വന്നിരുന്നു.അന്ന് അദ്ദേഹം ആ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു. ഗുണഭോക്താക്കളുടെ വെക്തി വിവരങ്ങള്‍ സ്‌റ്റേറ്റ് ഹൗസിങ്ങ് കോര്‍പ്പറേഷന്റെ സൈറ്റിലുണ്ടെന്നാണ് ഇദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തല്‍. അദ്ദേഹം വിവരം യൂണിവേഴ്‌സല്‍ ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ശ്രദ്ധയിപ്പെടുത്തിയതായും അറിയിക്കുന്നു.

Story by
Read More >>