ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി

Published On: 2018-04-17 13:30:00.0
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് സുപ്രീംകോടതി. ഡാറ്റകള്‍ ഉപയോഗിച്ച് തെരഞ്ഞടുപ്പ് പ്രക്രിയയെ സ്വാധീനിക്കാന്‍ സാധിക്കും. ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാന്‍ കഴിയുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ചാല്‍ ജനാധിപത്യത്തിന് അതിജീവിക്കാനാകുമോയെന്ന് അദ്ദേഹം ചോദിച്ചു. ആധാറിന്റെ ഭരണഘടനാ സാധുത പരിശോധിക്കുന്ന അഞ്ചംഗ ബെഞ്ചിന്റെ ഭാഗമാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്.

കേംബ്രിജ് അനലിറ്റിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി യു.എസ് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ആശങ്ക പങ്കുവെച്ചത്. 130 കോടി ഇന്ത്യാക്കാരുടെ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും കഴിഞ്ഞ ആഴ്ച സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോടതി ആശങ്ക വ്യക്തമാക്കിയത്.

ആധാര്‍ വിവരങ്ങളെക്കുറിച്ചുള്ള ആശങ്കയുണ്ട്. ഡാറ്റാ സംരക്ഷണ നിയമം ഇല്ലാത്ത രാജ്യത്ത് എങ്ങനെയാണ് ആധാര്‍ വിവരങ്ങള്‍ സംരക്ഷിക്കുന്നത് ഡി.വൈ.ചന്ദ്രചൂഡ്.
ചോദിച്ചു. പ്രശ്‌നം സാങ്കല്‍പികല്ലെന്നും യാഥാര്‍ഥ്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു

Top Stories
Share it
Top