ആധാര്‍ കേസിന്റെ ഒരോ വാദം കേള്‍ക്കലിലും സര്‍ക്കാരിന്റെ കള്ളം പൊളിയുന്നു

ന്യൂഡല്‍ഹി: ആധാറുമായി ബന്ധപെട്ട കേസുകളിലെ ഒരോ വാദവും സര്‍ക്കാര്‍ പറഞ്ഞ കള്ളങ്ങള്‍ പുറത്തുകൊണ്ടു വരികയാണെന്ന് റോഹന്‍ വെങ്കട്ടരാമകൃഷ്ണന്‍ സ്‌ക്രോള്‍...

ആധാര്‍ കേസിന്റെ ഒരോ വാദം കേള്‍ക്കലിലും സര്‍ക്കാരിന്റെ കള്ളം പൊളിയുന്നു

ന്യൂഡല്‍ഹി: ആധാറുമായി ബന്ധപെട്ട കേസുകളിലെ ഒരോ വാദവും സര്‍ക്കാര്‍ പറഞ്ഞ കള്ളങ്ങള്‍ പുറത്തുകൊണ്ടു വരികയാണെന്ന് റോഹന്‍ വെങ്കട്ടരാമകൃഷ്ണന്‍ സ്‌ക്രോള്‍ ഇന്നിലെഴുതിയ റിപോര്‍ട്ടില്‍ പറയുന്നു. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായ ഒന്നായല്ല കൊണ്ടു വന്നത്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി അതല്ല. ഒരോ സേവനത്തിനും ആധാര്‍ നിര്‍ബന്ധമാക്കി കൊണ്ടിരിക്കുകയാണ്.

ആധാര്‍ മൗലികവകാശങ്ങള്‍ ലംഘിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് വിധി കല്പിക്കുന്നത് വരെ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന ഉത്തരവ് 2015ല്‍സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. കോടിക്കണക്കിന് ആളുകള്‍ ആധാര്‍ എടുത്തതിനു ശേഷമാണ് പാര്‍ലമെന്റ് ആധാര്‍ ആക്റ്റ് പാസാക്കുന്നത്. ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ തുടര്‍ച്ചയായുള്ള വിവരചോര്‍ച്ച അങ്ങനെയല്ലെന്ന് തെളിയിക്കുന്നു-റോഹന്‍ വെങ്കട്ടരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.

ജനങ്ങളുടെ ജീവിതം സുഖമമാക്കാനാണ് ആധാര്‍ കൊണ്ടു വന്നത് എന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ ആധാര്‍ ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുകയാണ് ചെയ്തത്. ആധാര്‍ കാര്‍ഡില്ലാത്തതു മൂലം പെന്‍ഷനും റേഷനും ഭക്ഷണവും ചികിത്സവും ലഭിക്കാതെ ആളുകള്‍ മരിച്ചു. ബുധനാഴ്ച ആധാറുമായി ബന്ധപെട്ട മറ്റൊരു കാര്യത്തില്‍ കള്ളം പ്രചരിപ്പിച്ചതായി സര്‍ക്കാര്‍ സമ്മതിച്ചു.

സുപ്രീം കോടതിയുടെ ഉത്തരവു പ്രകാരമാണ് സിംകാര്‍ഡുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതെന്ന് സര്‍ക്കാര്‍ പ്രചരിപ്പിച്ചിരുന്നു. ഇതു കള്ളമാണെന്ന് സര്‍ക്കാര്‍ സമ്മതിച്ചിരിക്കുകയാണ്. സുപ്രീം കോടതി ഇങ്ങനെ ഒരു ഉത്തരവോ നിര്‍ദ്ദേശമോ ഇറക്കിയിട്ടില്ല. എന്നിട്ടും നിങ്ങള്‍ കോടതി ഉത്തരവെന്ന പേരില്‍ ആധാര്‍ നിര്‍ബന്ധമാക്കി- ജസ്റ്റിസ് ഡി.ഐ. ചന്ദ്രചൂഡ് യുഐഡിഎഐ അഭിഭാഷകന്‍ രാകേഷ് ദിവേദിയോട് പറഞ്ഞു.

ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ആധാര്‍ മൗലികവകാശങ്ങള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നത്. സിംകാര്‍ഡുകളെല്ലാം വെരിഫൈ ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിടുന്നതിന് മുമ്പ് (ലോക്നീതീ ഫൗഡേഷന്‍ ഓര്‍ഡര്‍ ) തന്നെ ട്രായ്‌യുടെ നിര്‍ദ്ദേശപ്രകാരം സിംകാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ ഉത്തരവിറക്കുകയായിരുന്നുവെന്ന് രാകേഷ് ദിവേദി കോടതിയില്‍ സമ്മതിച്ചു. സിംകാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ ഉത്തരവിറക്കാനുള്ള അധികാരം സര്‍ക്കാറിനുണ്ടെന്ന് ആദ്ദേഹം വാദിക്കുകയും ചെയ്തതായി റോഹന്‍ വ്യക്തമാക്കുന്നു.

Story by
Read More >>