മേഘാലയയിലും അരുണാചലിലെ എട്ട് പൊലീസ് സ്റ്റേഷന്‍ പരിധികളിലും അഫ്‌സ്പ പിന്‍വലിച്ചു

ന്യൂഡല്‍ഹി: മേഘാലയയില്‍ നിന്നും അരുണാചല്‍ പ്രദേശിലെ 8 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സപ നിയമം...

മേഘാലയയിലും അരുണാചലിലെ എട്ട് പൊലീസ് സ്റ്റേഷന്‍ പരിധികളിലും അഫ്‌സ്പ പിന്‍വലിച്ചു

ന്യൂഡല്‍ഹി: മേഘാലയയില്‍ നിന്നും അരുണാചല്‍ പ്രദേശിലെ 8 പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സപ നിയമം പിന്‍വലിച്ചു. സംസ്ഥാനത്തിന്റെ സുരക്ഷിതാവസ്ഥയില്‍ പുരോഗതിയുണ്ടായതിനാലാണ് അഫ്‌സ്പ പിന്‍വലിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അരുണാചല്‍ പ്രദേശിലെ പതിനാറു പൊലീസ് സ്റ്റേഷന്‍ പരിധികളിലായി നിലനിന്നിരുന്ന അഫ്‌സ്പ എട്ടിടങ്ങളിലേക്ക് മാത്രമായി ചുരുക്കി.

ജനങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന അഫ്‌സ്പ നിയമം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് എടുത്തുകളയണമെന്ന് നിരവധി സംഘടനകളുടെ ആവശ്യമായിരുന്നു. അഫ്‌സ്പാ നിയമ പ്രകാരം സൈന്യത്തിന് നോട്ടീസ് നല്‍കാതെ തിരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും അധികാരമുണ്ട്. നൂറ്റാണ്ടുകളായ് നാഗാലാന്റിലും 1990 മുതല്‍ ആസാമിലും അഫ്‌സ്പ നിലനില്‍ക്കുന്നുണ്ട്.

ഇതുകൂടാതെ വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മണിപ്പൂര്‍, മിസോറാം, നാഗാലാന്റ് എന്നിവിടങ്ങളിലേര്‍പ്പെടുത്തിയ വിലക്കിലും ആഭ്യന്തര മന്ത്രാലയം ഇളവ് അനുവദിച്ചിട്ടുണ്ട്.

Story by
Read More >>