ഇന്ത്യ-യുഎസ് 2+2 ചര്‍ച്ച: യുഎസിന്റെ പുതിയ ഓഫര്‍ ഇന്ത്യ തളളി

Published On: 2018-06-30 03:45:00.0
ഇന്ത്യ-യുഎസ് 2+2 ചര്‍ച്ച: യുഎസിന്റെ പുതിയ ഓഫര്‍ ഇന്ത്യ തളളി

വെബ്ഡസ്‌ക്: ജൂലൈ ആദ്യവാരം നടത്താനിരുന്ന ഇന്ത്യ-യുഎസ് 2+2 ചര്‍ച്ച അജ്ഞാതമായ കാരണങ്ങളാല്‍ നീട്ടി വെച്ചതിനെതുടര്‍ന്ന് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ യുഎസ് സന്ദര്‍ശനം തുടരാമെന്ന യുഎസ് നിര്‍ദ്ദേശം ഇന്ത്യ തളളി.

പുതിയ വാഗ്ദാനം സ്വീകരിച്ചാല്‍ ജൂലൈയില്‍ നടത്താനിരുന്ന 2+2 ചര്‍ച്ചയുടെ പ്രസക്തി നഷ്ടപ്പെടുമെന്നതിനാലാണ് യുഎസ് ഓഫര്‍ ഇന്ത്യ തളളിയതെന്നാണ് നയതന്ത്രമേഖലയില്‍ നിന്നും ലഭ്യമാകുന്ന വിവരം. ഇരുരാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാരും പ്രതിരോധമന്ത്രിമാരും ആണ് 2+2 ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടത്. എന്നാല്‍, കാരണങ്ങള്‍ വ്യക്തമാക്കാതെ ഈ കൂടിക്കാഴ്ച്ച യുഎസ് റദ്ദാക്കുകയായിരുന്നു.

മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതിപ്രകാരം പ്രതിരോധമന്ത്രി ഉഭയകക്ഷി ചര്‍ച്ചക്കുവേണ്ടി ജൂലൈ ആറിന് പെന്റഗണില്‍ എത്തണം. എന്നാല്‍ യുഎസ് വിദേശകാര്യ സെക്രട്ടറി സ്ഥലത്ത് ഇല്ലാത്തത് ഉഭയകക്ഷി ചര്‍ച്ച നടക്കില്ല എങ്കിലും നിര്‍മല സീതാരമന്റെ യാത്ര തുടരാമെന്നായിരുന്നു യുഎസ് നിര്‍ദ്ദേശം. പക്ഷെ, വാഗ്ദാനം ഇന്ത്യ തളളുകയായിരുന്നു. ചര്‍ച്ചയുടെ ഫോര്‍മാറ്റ് നിലനിര്‍ത്താന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നാണ് ഇന്ത്യയുടെ നിലപാടെന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ യുഎസിനെ അറിയിക്കുകയായിരുന്നു.

Top Stories
Share it
Top