അസം പൗരത്വ കണക്കെടുപ്പ്: മമതക്കെതിരെ കേസ്

Published On: 2018-08-01 03:45:00.0
അസം പൗരത്വ കണക്കെടുപ്പ്: മമതക്കെതിരെ കേസ്

ന്യൂഡല്‍ഹി: അസം പൗരത്വ കണക്കെടുപ്പുമായി ബന്ധപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ വിവാദ പ്രസ്താവനക്കെതിരെ പോലീസ് കേസെടുത്തു. കണക്കെടുപ്പിലൂടെ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് രാജ്യത്ത് ആഭ്യന്തര യുദ്ധത്തിനും ചോരപ്പുഴ ഒഴുക്കുന്നതിനും കാരണമാകുമെന്നും മമത മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിനെതിരെയാണ് അസാമിലെ ബിജെപി പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. അസാമിലെ മൂന്ന് ബിജെപി യൂത്ത് വിങ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്. മമതയുടെ പ്രസ്താവനക്കെതിരെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രംഗത്തെത്തിയിരുന്നു.

വിവാദ പരാമര്‍ശത്തിലൂടെ മമത ആശയകുഴപ്പം സൃഷ്ടിക്കുകയായണെന്നും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.
എന്‍.ആര്‍.സിയുടെ അന്തിമ പട്ടികയില്‍ നിന്നും ഒരു ഇന്ത്യക്കാരനും പുറത്താകില്ല.

സര്‍ക്കാര്‍ ജനങ്ങള്‍ക്കിടയില്‍ വിവേചനം ഉണ്ടാക്കുന്നില്ലെന്നും എന്നാല്‍ ഇന്ത്യക്കാരുടെ മനുഷ്യാവകാശത്തിനാണ് പ്രാധാന്യമെന്നും അമിത്ഷാ വ്യക്തമാക്കി.

Top Stories
Share it
Top