ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ കോടതിവിധിയില്‍ സന്തോഷിക്കുന്നു; ബിജെപി 

Published On: 2018-05-18 10:30:00.0
ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന് പറഞ്ഞവര്‍ ഇപ്പോള്‍ കോടതിവിധിയില്‍ സന്തോഷിക്കുന്നു; ബിജെപി 

ബംഗളുരു: കര്‍ണാടകയില്‍ ശനിയാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ട സുപ്രീംകോടതി വിധിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ടവര്‍ ഇപ്പോള്‍ സുപ്രീംകോടതി വിധിയില്‍ സന്തോഷിക്കുന്നു. നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ് ഇതിലുടെ വെളിവാകുന്നതെന്നും ബിജെപി വക്താവ് സാംബിത് പത്ര ആരോപിച്ചു.

നീതിന്യായവ്യവസ്ഥയെ കളങ്കപ്പെടുത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ട സുപ്രീംകോടതി വിധിയെ ചരിത്രപരമായ വിധിയെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ഇവര്‍ തന്നെയാണ് ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുന്നത്. ഇതിലുടെ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ് പുറത്തുവരുന്നതെന്നും സാംബിത് പത്ര പറഞ്ഞു.

Top Stories
Share it
Top