അബദ്ധവുമായി വീണ്ടും ബിപ്ലബ്; ടാഗോള്‍ നൊബേല്‍ തിരിച്ചു നല്‍കിയെന്ന്

അഗര്‍ത്തല: വീണ്ടും അബദ്ധപ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. ബ്രിട്ടീഷുകാരോടുള്ള പ്രതിഷേധസൂചകമായി രബീന്ദ്രനാഥ് ടാഗോര്‍ നൊബേല്‍...

അബദ്ധവുമായി വീണ്ടും ബിപ്ലബ്; ടാഗോള്‍ നൊബേല്‍ തിരിച്ചു നല്‍കിയെന്ന്

അഗര്‍ത്തല: വീണ്ടും അബദ്ധപ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാര്‍. ബ്രിട്ടീഷുകാരോടുള്ള പ്രതിഷേധസൂചകമായി രബീന്ദ്രനാഥ് ടാഗോര്‍ നൊബേല്‍ പുരസ്‌കാരം തിരിച്ചുനല്‍കിയിരുന്നെന്നാണ് ബിപ്ലബിന്റെ പുതിയ പ്രസ്താവന.

രബീന്ദ്രനാഥ് ടാഗോറിന്റെ ജന്മദിനത്തില്‍ ഉദയ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് ടാഗോറിനെക്കുറിച്ചുള്ള ബിപ്ലബിന്റെ പ്രസ്താവന. പ്രസ്താവനയുടെ വീഡിയോ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

1913ല്‍ ടാഗോര്‍ സാഹത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം സ്വീകരിച്ചിരുന്നു. തുടര്‍ന്ന് 1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് തനിക്കു ലഭിച്ച സര്‍ പദവിയാണ് ടാഗോര്‍ തിരിച്ചുനല്കിയത്.

കഴിഞ്ഞ മാസം മുഖ്യമന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെ മഹാഭാരത കാലഘട്ടത്തില്‍ ഇന്റര്‍നെറ്റുണ്ടായിരുന്നു എന്നല്‍തുള്‍പ്പെടെ നിരവധി അബദ്ധപ്രസ്താവനകളാണ് മുഖ്യമന്ത്രി നടത്തിയത്.

Story by
Read More >>