അനധികൃത വിദേശ ഏജന്റുമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം: സുഷമ സ്വരാജ്

ന്യൂഡല്‍ഹി: അനധികൃത വിദേശ ഏജന്റുമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. അനധികൃതമായി ഇറാഖില്‍ എത്തിയ 39...

അനധികൃത വിദേശ ഏജന്റുമാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം: സുഷമ സ്വരാജ്

ന്യൂഡല്‍ഹി: അനധികൃത വിദേശ ഏജന്റുമാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെട്ടു. അനധികൃതമായി ഇറാഖില്‍ എത്തിയ 39 ഇന്ത്യക്കാരെ തട്ടികൊണ്ടുപോയി പിന്നീട് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് സുഷമയുടെ പ്രതികരണം.

മൂന്ന് വര്‍ഷം മുമ്പ് മൊസൂളിലെ ഐഎസ്‌ഐഎസ് തീവ്രവാദ കേന്ദ്രത്തിലേക്ക് തട്ടികൊണ്ടുപോയ 39പേരും പിന്നീട് കൊല്ലപ്പെട്ടെന്ന് മാര്‍ച്ചില്‍ സുഷമ സ്വരാജ് പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. അതേസമയം, കൊല്ലപ്പെട്ട ഇന്ത്യക്കാര്‍ വ്യക്തമായ രേഖകളില്ലാതെയാണ് ഇറാഖിലേക്ക് കടന്നതെന്നും സുഷമ പറഞ്ഞു.

അംഗീകൃത സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രമേ വിദേശത്തേക്ക് കടക്കാകൂവെന്ന് സുഷമ ആവശ്യപ്പെട്ടു. ഇത്തരം നിയമ വിരുദ്ധ ഏജന്‍സികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Story by
Read More >>