സൈനിക പ്രവേശനപരീക്ഷയില്‍ തോറ്റു; ഫേസ്ബുക്ക് ലൈവില്‍ യുവാവിന്റെ ആത്മഹത്യ

Published On: 12 July 2018 8:30 AM GMT
സൈനിക പ്രവേശനപരീക്ഷയില്‍ തോറ്റു; ഫേസ്ബുക്ക് ലൈവില്‍ യുവാവിന്റെ ആത്മഹത്യ

ആഗ്ര: സൈനിക പ്രവേശനപ്പരീക്ഷയില്‍ അഞ്ചാംവട്ടവും തോറ്റതിനെത്തുടര്‍ന്നുള്ള നിരാശയില്‍ യുവാവ് ആത്മഹത്യ ചെയ്തു.ആഗ്ര സ്വദേശിയായ മുന്ന കുമാര്‍ (24) ആണ് ഫെയ്‌സ്ബുക്കില്‍ ലൈവിട്ട് ആത്മഹത്യ ചെയ്തത്.

2750 പേര്‍ ലൈവായി ദൃശ്യങ്ങള്‍ കണ്ടെങ്കിലും ആരും വിവരം പോലീസിനെയോ വീട്ടുകാരെയോ അറിയിച്ചില്ല. സൈന്യത്തില്‍ ചേരാന്‍ കഴിയാതെ വന്നതോടെ ഇയാള്‍ വലിയ നിരാശയിലായിരുന്നു. ആറുപേജുള്ള ആത്മഹത്യാ കുറിപ്പും ഇയാളുടേതായി കണ്ടെത്തിയിട്ടുണ്ട്.

മരണത്തില്‍ താന്‍ തന്നെയാണ് ഉത്തരവാദി, സൈന്യത്തില്‍ ചേരാനാകാത്തതിന്റെ നിരാശയില്‍ മരിക്കുകയാണെന്നും അദ്ദേഹം കുറിപ്പില്‍ എഴുതിയിട്ടുണ്ട്.ഭഗത് സിങ്ങിന്റെ കടുത്ത ആരാധകനായിരുന്നു മുന്ന സൈന്യത്തില്‍ ചേരാനായി വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നാല്‍ ടെസ്റ്റില്‍ പാസ്സാകാത്തതിനെത്തുടര്‍ന്ന് കടുത്ത നിരാശയിലായിരുന്നു.

Top Stories
Share it
Top