ആഗസ്റ്റ് ഏഴിന് ദേശീയ വാഹന പണിമുടക്ക് 

തിരുവനന്തപുരം: മോട്ടോർവാഹന നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർവാഹനത്തൊഴിലാളികളുടെ അഖിലേന്ത്യാ കോ ഓർഡിനേഷൻ കമ്മിറ്റി ആഗസ്റ്റ് ഏഴിന് 24...

ആഗസ്റ്റ് ഏഴിന് ദേശീയ വാഹന പണിമുടക്ക് 

തിരുവനന്തപുരം: മോട്ടോർവാഹന നിയമഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോർവാഹനത്തൊഴിലാളികളുടെ അഖിലേന്ത്യാ കോ ഓർഡിനേഷൻ കമ്മിറ്റി ആഗസ്റ്റ്
ഏഴിന് 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു. റോഡ് ഗതാഗതമേഖല കുത്തകവൽക്കരിച്ച് ലക്ഷക്കണക്കിന് തൊഴിലാളികളെ വഴിയാധാരമാക്കുന്ന നടപടിക്കെതിരെയാണ് പണിമുടക്കെന്ന് കോ ഓർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

ഗതാഗതമേഖലയിൽ പ്രവർത്തിക്കുന്ന ദേശീയ ട്രേഡ് യൂണിയനുകളും പ്രാദേശിക യൂണിയനുകളും തൊഴിൽഉടമാ സംഘടനകളും സംയുക്തമായാണ് ആഗസ്റ്റ്
ആറിന് അർധരാത്രി മുതൽ ഏഴിന് അർധരാത്രിവരെ പണിമുടക്കുന്നത്. തിരുവനന്തപുരത്ത് ചേർന്ന അഖിലേന്ത്യാ കോ ഓർഡിനേഷൻ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.

ഗതാഗതമേഖലയിൽ അടിയന്തര ആവശ്യങ്ങൾ ഉയർത്തി നടത്തുന്ന രണ്ടാമത്തെ ദേശീയ പണിമുടക്കാണിത്. റോഡ് ഗതാഗത സുരക്ഷാബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 2015 ഏപ്രിൽ 30നായിരുന്നു ആദ്യ പണിമുടക്ക്. ഓട്ടോറിക്ഷ, ടാക്സി, ചരക്കുകടത്തു വാഹനങ്ങൾ, സ്വകാര്യബസ്, ദേശസാൽക്കൃത ട്രാൻസ്പോർട്ട് വാഹനങ്ങൾ തുടങ്ങി പൊതുഗതാഗത ചരക്കുകടത്ത് വാഹനങ്ങൾ ഒന്നാകെ പണിമുടക്കും. ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ്, സ്പെയർപാർട്സ് വിപണനശാലകൾ ഡ്രൈവിങ് സ്‌കൂളുകൾ, വാഹന ഷോറൂമുകൾ, യൂസ്ഡ് വെഹിക്കൾ ഷോറൂമുകൾ തുടങ്ങിയവയിലെ തൊഴിലാളികളും തൊഴിലുടമകളും പണിമുടക്കിൽ പങ്കുചേരും.

Story by
Read More >>