ഇന്ത്യ-യുഎസ് നയതന്ത്രചര്‍ച്ചക്ക് ഇനി ഒരു വാരം; ഇറക്കുമതി തിരുവ ഉയര്‍ത്തിയതില്‍ ട്രംപിന് പ്രതിഷേധം

Published On: 27 Jun 2018 2:45 AM GMT
ഇന്ത്യ-യുഎസ് നയതന്ത്രചര്‍ച്ചക്ക് ഇനി ഒരു വാരം; ഇറക്കുമതി തിരുവ ഉയര്‍ത്തിയതില്‍ ട്രംപിന് പ്രതിഷേധം

വെബ്ഡസ്‌ക്: ഇറക്കുമതി തിരുവ വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്ന് യുഎസ് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപ് ഇന്ത്യയെ കുറ്റപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടത്താനിരിക്കെയാണ് ട്രംപിന്റെ എതിര്‍പ്പ്.

''ഇന്ത്യ ഇറക്കുമതി തിരുവ 100 ശതമാനമായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഞങ്ങളെ സംമ്പന്ധിച്ചിടത്തോളം ഇത് വലിയ ഭാരമാണ്. അത് പിന്‍വലിച്ചെ മതിയാകൂ.'' ട്രംപ് പറഞ്ഞു.

ഇന്ത്യ വിദേശ ഉല്‍പ്പന്നങ്ങള്‍ക്കുളള ഇറക്കുമതി തിരുവ വര്‍ദ്ധിപ്പിച്ചതിനെ കുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ലോകവ്യാപാരത്തിലെ അസന്തുലിതാവസ്ഥയുടെ ലക്ഷണമാണിതെന്നും ട്രംപ് ന്യായീകരിച്ചു. ഇറക്കുമതി തിരുവ വര്‍ദ്ധിപ്പിച്ചത് ചൈന, യൂറോപ്യന്‍ യുണിയന്‍, ഇന്ത്യ എന്നീ രാജ്യങ്ങളുമായുളള യുഎസിന്റെ വ്യാപാരബന്ധത്തിന് ഉലച്ചില്‍ ഉണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.

http://thalsamayam.in/world-opinion/trump-and-his-ambitions-26999535

ഇന്ത്യ-യുഎസ് 2+2 ചര്‍ച്ച അടുത്താഴ്ച്ച നടക്കാനിരിക്കെയാണ് ട്രംപിന്റെ പ്രതിഷേധം. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവര്‍ യുഎസ് വിദേശകാര്യമന്ത്രി മൈക് പോംപിയോ, പ്രതിരോധമന്ത്രി ജെംസ് മാറ്റീസ എന്നീവരുമായാണ് അടുത്ത ആഴ്ച്ച ചര്‍ച്ച നടക്കാനിരിക്കുന്നത്. യുഎസ് ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുളള ഇരുമ്പ്, അലൂമിനിയം, ഫല വര്‍ഗ്ഗങ്ങള്‍ എന്നീ 26 ഉല്‍പ്പനങ്ങള്‍ക്കാണ് ഇന്ത്യ ഇറക്കുമതി തിരുവ ഉയര്‍ത്തിയത്.

Top Stories
Share it
Top