സൗജന്യ തലമുടിവെട്ടല്‍ പദ്ധതിയുമായി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 

Published On: 2018-07-15 04:45:00.0
സൗജന്യ തലമുടിവെട്ടല്‍ പദ്ധതിയുമായി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 

വെബ്ഡസ്‌ക്: കോര്‍പ്പറേഷനു കീഴില്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന 372 പ്രൈമറി വിദ്യാലയങ്ങളിലെ 1.24 ലക്ഷം വിദ്യാര്‍ത്ഥികളുടെ തലമുടി സൗജന്യമായി മുറിക്കാന്‍ പദ്ധതിയുമായി അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. 'സ്വച്ചതാ പ്രചാരണ'ത്തിന്റെ ഭാഗമാണ് പദ്ധതി. ജാതി, മതം, ലിംഗം എന്നീ വിവേചനങ്ങള്‍ കൂടാതെ മാസത്തിലൊരിക്കല്‍ എല്ലാ വിദ്യാര്‍ത്ഥികളുടേയും തലമുടി സൗജന്യമായി മുറിക്കുകയാണ് പദ്ധതി.

പദ്ധതി നടപ്പിലാക്കാന്‍ പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വാകാര്യ സലൂണ്‍ സ്‌കൂളുമായി ഒരു വര്‍ഷത്തെ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഐഎസ്എഎസ് എന്ന ബ്യുട്ടി സ്‌കൂളുമായാണ് കരാര്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം, കുട്ടികളുടെ ആഗ്രഹം, മതം-ആചാരം എന്നിവ ഹനിക്കരുത്. മാത്രമല്ല, രക്ഷിതാക്കളുടെ സമ്മത പത്രം ഇല്ലാതെ മുടി മുറിക്കരുത് തുടങ്ങിയ കരാറുകളാണ് സ്‌കൂളുമായി ഉണ്ടാക്കിയിരിക്കുന്നത്.

Top Stories
Share it
Top