ഹനുമാന്‍ ആദ്യ ആദിവാസി നേതാവെന്ന് ബി.ജെ.പി എം.എല്‍.എ

Published On: 2018-05-27 10:00:00.0
ഹനുമാന്‍ ആദ്യ ആദിവാസി നേതാവെന്ന് ബി.ജെ.പി എം.എല്‍.എ

ന്യൂഡല്‍ഹി: ഹനുമാനാണ് ലോകത്തിലെ ആദ്യ ആദിവാസി നേതാവെന്ന് ബി.ജെ.പി എം.എല്‍.എ ഗ്യാന്‍ ദേവ് അഹൂജ. വനവാസകാലത്ത് ചിത്രകൂടത്തില്‍ നിന്ന് രാജ്യത്തിന്റെ കിഴക്കേ ഭാഗത്തേക്കുള്ള യാത്രക്കിടെ ഹനുമാന്റെ നേതൃത്വത്തിലുള്ള ആദിവാസി സേനയെ അഭ്യാസമുറകള്‍ പഠിപ്പിച്ചത് ശ്രീരാമനായിരുന്നുവെന്നും അഹൂജ പറഞ്ഞു. ഏപ്രി. രണ്ടിന് നടത്തിയ ഭാരത ബന്ദില്‍ ഹനുമാന്റെ ചിത്രം ആദരവില്ലാതെ ഉപയോഗിച്ചതില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നും അഹൂജ കൂട്ടിച്ചേര്‍ത്തു

നേരത്തെ വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളിലിടം നേടിയ അഹൂജ രാജസ്ഥാനില്‍ നിന്നുള്ള എംഎല്‍എയാണ്. 2016 ഫെബ്രുവരിയില്‍ ജെ.എന്‍.യു ക്യാമ്പസിനെ കുറിച്ച് നടത്തിയ വിവാദപ്രസ്താവനയാണ് അഹൂജയെ ആദ്യമായി വാര്‍ത്തകളിലെത്തിച്ചത്. ക്യാമ്പസ്സില്‍ ആയിരക്കണക്കിന് ഗര്‍ഭനിരോധന ഉറകളും മദ്യക്കുപ്പികളും കണ്ടെത്തിയെന്നായിരുന്നു അഹൂജയുടെ പ്രസ്താവന. പശുക്കളെ കൊല്ലുന്നവരെ അതേപോലെ തന്നെ കൊല്ലണമെന്ന അഹൂജയുടെ പ്രസ്താവനയും വിവാദമായിരുന്നു.

Top Stories
Share it
Top