രജനിക്കും കമല്‍ഹാസനുമെതിരെ എ.ഐ.ഡി.എം.കെയുടെ മുഖപത്രത്തില്‍ കവിത

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാറുകളായ കമല്‍ഹാസനെയും രജനീകാന്തിനേയും പരിഹസിച്ചുകൊണ്ട് എ.ഐ.ഡി.എം.കെയുടെ മുഖപത്രമായ 'നമതു അമ്മ'യില്‍ കവിത പ്രസിദ്ധീകരിച്ചു....

രജനിക്കും കമല്‍ഹാസനുമെതിരെ എ.ഐ.ഡി.എം.കെയുടെ മുഖപത്രത്തില്‍ കവിത

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാറുകളായ കമല്‍ഹാസനെയും രജനീകാന്തിനേയും പരിഹസിച്ചുകൊണ്ട് എ.ഐ.ഡി.എം.കെയുടെ മുഖപത്രമായ 'നമതു അമ്മ'യില്‍ കവിത പ്രസിദ്ധീകരിച്ചു. രാഷ്ട്രീയ അഭിനിവേശമുള്ള വിഡ്ഢികളായാണ് ഇരുവരെയും കവിതയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

കമലഹാസന്‍ രാഷ്ട്രീയ ലാഭം ലക്ഷം വെക്കുന്ന ഭീരുവാണെന്നു പറയുന്ന കവിത ജയലളിതയുടെ മരണശേഷം കഴിഞ്ഞ ഡിസംബറില്‍ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച രജനീകാന്തിനെയും കണക്കിന് കളിയാക്കുന്നുണ്ട്. ചിത്രഗുപ്തന്‍ എന്ന തൂലികാനാമത്തിലെഴുതിയ കവിത ജയലളിത ജീവിച്ചിരുന്ന കാലത്ത് ഈ വിഡ്ഢികള്‍ വാലാട്ടാന്‍ ധൈര്യപ്പെട്ടിരുന്നോ എന്നും ചോദിക്കുന്നു.

അഴിമതിയുമായി ബന്ധപ്പെട്ട് എ.ഐ.ഡി.എം.കെ സര്‍ക്കാരിനെതിരെ അടുത്തിടെ കടുത്ത വിമര്‍ശനമാണ് കമലഹാസന്‍ നടത്തിയിരുന്നത്. 13 പേരുടെ മരണത്തിനിടയാക്കിയ തൂത്തുക്കുടി വെടിവെപ്പിനെതിരെയുംഅദ്ദേഹം രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയുടെ രജിസ്റ്ററേഷന്‍ നടപടികള്‍ പുര്‍ത്തിയാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയ താരം യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 2021-ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ 234 മണ്ഡലങ്ങളിലും രജനിയുടെ പാര്‍ട്ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വര്‍ഷം ഫെബ്രുവരിയില്‍ മക്കള്‍ നീതി മയ്യം എന്ന പേരില്‍ കമലഹാസന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. അതേസമയം രാഷ്ട്രീയ പ്രവേശനമുണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ രജനീകാന്ത് പുറത്തുവിട്ടിട്ടില്ല. പാര്‍ട്ടിയുടെ വിമര്‍ശകരായ സാമൂഹ്യ പ്രവര്‍ത്തകരെയും മറ്റ് സിനിമാ പ്രവര്‍ത്തകരേയും കവിതയില്‍ പരമര്‍ശിക്കുന്നുണ്ട്.


Story by
Read More >>