എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് തിരിച്ചിറക്കി

Published On: 2018-06-20 12:45:00.0
എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് തിരിച്ചിറക്കി

ചെന്നൈ: ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം പക്ഷിയിടിച്ചതിനെ തുടർന്ന് തിരിച്ചിറക്കി. യാത്ര തുടങ്ങി 20 മിനിട്ടിന് ശേഷമാണ് വിമാനത്തിൽ പക്ഷി ഇടിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

131യാത്രക്കാരുമായി പറന്ന എയർ ഇന്ത്യയുടെ എ.ഐ 440 വിമാനമാണ് തിരിച്ചിറക്കിയത്. അതേസമയം, യാത്രക്കാരുമായി മറ്റൊരു സ്വകാര്യ വിമാനം ഡൽഹിയിലേക്ക് പുറപ്പെട്ടു.

Top Stories
Share it
Top