എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റില്‍ അതിക്രമിച്ചു കയറാന്‍ ശ്രമം; വിമാനം തിരിച്ചിറക്കി

Published On: 4 Aug 2018 11:00 AM GMT
എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്പിറ്റില്‍ അതിക്രമിച്ചു കയറാന്‍ ശ്രമം; വിമാനം തിരിച്ചിറക്കി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിലെ കോക്പിറ്റില്‍ യാത്രക്കാരന്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതിനെ തൂടര്‍ന്ന് വിമാനം തിരിച്ചിറക്കി. മിലാനില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനമാണ് തിരിച്ചിറക്കിയത്. ഗുര്‍പ്രീത് സിങ് എന്ന യാത്രക്കാരനാണ് കോക്പിറ്ററില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ചത്. ഇയാളെ മിലാനില്‍ എത്തിയ ഉടന്‍ പൊലീസിനു കൈമാറി. ജീവനക്കാരുള്‍പ്പടെ 250 പേരുണ്ടായിരുന്നു വിമാനത്തില്‍. രണ്ട് മണിക്കൂര്‍ വെകിയാണ് വിമാനം ഡല്‍ഹിയിലെത്തിയത്.

Top Stories
Share it
Top